ബോളിവുഡിന്റെ താരറാണിയെന്നതിനു പുറമെ ഗ്ലോബല്‍ സ്റ്റാര്‍ കൂടിയാണ് പ്രിയങ്ക ചോപ്ര. സൗന്ദര്യ മത്സരത്തിലൂടെ രാജ്യത്തിന് അഭിമാനമായി മാറിയ ശേഷമാണ് പ്രിയങ്ക സിനിമയിലെത്തുന്നത്. കോടിക്കണക്കിന് ആരാധകരുള്ള പ്രിയങ്ക ഒരു ഗായിക എന്ന നിലയിലു കൈയടി നേടിയിട്ടുണ്ട്.
വിവാഹ ശേഷവും അഭിനയ രംഗത്ത് ശക്തമായ സാന്നിധ്യമായി തുടരുകയാണ് പ്രിയങ്ക. പോപ്പ് ഗായകനായ നിക്ക് ജൊനാസാണ് പ്രിയങ്കയുടെ ഭര്‍ത്താവ്. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. 2018-ലായിരുന്നു പ്രിയങ്കയും നിക്കും വിവാഹിതരാകുന്നത്.എന്നാല്‍ നിക്കുമായുള്ള വിവാഹത്തിന് മുമ്പ് മറ്റൊരു താരവുമായുള്ള പ്രിയങ്കയുടെ വിവാഹമായിരുന്നു കുടുംബം ആഗ്രഹിച്ചിരുന്നതെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പ്രിയങ്കയുടെ ആന്റിയുടെ ആഗ്രഹം പ്രിയങ്ക ടെലിവിഷന്‍ താരമായ മോഹിത് റെയ്നയെ വിവാഹം കഴിക്കണമെന്നായിരുന്നു. “ദേവോം കി ദേവ് മഹാദേവ്’ എന്ന പരമ്പരയിലൂടെ താരമായി മാറിയ നടനാണ് മോഹിത്.
പ്രിയങ്ക തന്നെയാണ് തന്റെ ആന്റിയുടെ ഈ ആഗ്രഹം ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ആഗ്രഹം കൊണ്ട് തീര്‍ന്നില്ല, വിവാഹത്തെക്കുറിച്ച് മോഹിത്തിനോട് ആന്റി സംസാരിക്കുകയും ചെയ്തിരുന്നു.
പ്രിയങ്കയുമായുള്ള വിവാഹത്തെക്കുറിച്ച് കേട്ട മോഹിത് ആദ്യം അമ്പരന്നുവെങ്കിലും പിന്മാറുകയായിരുന്നു. പ്രിയങ്ക ഒരു സൂപ്പര്‍ സ്റ്റാര്‍ ആണെന്നും താന്‍ ഒരിക്കലും പ്രിയങ്കയ്ക്ക് ചേരില്ലെന്നുമായിരുന്നു മോഹിത് പറഞ്ഞത്.
അതേസമയം അടുത്തൊരു ജന്മമുണ്ടെങ്കില് തീര്‍ച്ചയായും പ്രിയങ്കയെ കണ്ടുമുട്ടുമെന്നും മോഹിത് പറഞ്ഞിരുന്നു.
-പിജി