സഹോദരന്റെ ജനനത്തിന് ശേഷം ആശുപത്രിയില്‍ നിന്നു വരുന്നവഴി കാറിലേക്ക് കയറുമ്പോള്‍ പിന്നില്‍ നിന്ന് ഒരു കരച്ചില് കേള്‍ക്കുകയായിരുന്നു.
നല്ല മഴയുണ്ടായിരുന്നു അപ്പോള്‍. ആരോ ഈ കുട്ടിയെ അവിടെ ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് അമ്മ പറഞ്ഞത്.
അന്ന് രാത്രി ഞാന്‍ ആ കുട്ടിയെ ഞങ്ങളുടെ കൂടെ നിര്‍ത്താന്‍ ഒരുപാട് കൊതിച്ചിരുന്നു. തീരെ കുഞ്ഞായിരുന്നു. എന്റെ അനിയന്റെ വസ്ത്രമായിരുന്നു അതിനെ ഉടുപ്പിച്ചത്.
പക്ഷെ ഞങ്ങള്‍ക്ക് ആ കുട്ടിയെ കൂടെ നിര്‍ത്താന്‍ പറ്റില്ലെന്ന് അമ്മ മനസിലാക്കി തന്നു. പിന്നീട് കുറച്ച് നല്ല സമയം ആ കുട്ടിയോടൊപ്പം ചെലവിടാന്‍ സാധിച്ചു. ഒടുവില്‍ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് കുട്ടിയെ കൈമാറി.
ഒരുപാട് പേപ്പര്‍ വര്‍ക്കുകളുണ്ടായിരുന്നു. അതൊന്നും എനിക്കന്ന് മനസിലായിരുന്നില്ല. അന്ന് അവര്‍ക്കരികിലേക്ക് ഒരു മഴയുള്ള രാത്രിയില്‍ പോകുമ്പോള്‍ ആ കുഞ്ഞ് എന്റെ വിരലില്‍ പിടിച്ച് കിടക്കുകയായിരുന്നു.
ആ ദമ്പതികളുടെ മുഖം ഞാന്‍ മറക്കില്ല. ആ സ്ത്രീ നന്ദി പറഞ്ഞു കൊണ്ട് മുട്ട് കുത്തി. അവര്‍ക്ക് ഒന്നും വിശ്വസിക്കാനാകുന്നുണ്ടായിരുന്നില്ല. നല്ല മഴയുള്ള ഒരു ജന്മാഷ്ടമി ദിവസമായിരുന്നു അത്. –പ്രിയങ്ക ചോപ്ര