ബോളിവുഡിൽനിന്ന് ഒരിക്കലും തുല്യവേതനം ലഭിച്ചിരുന്നില്ലെന്ന് നടി പ്രിയങ്ക ചോപ്ര. ബോളിവുഡിൽ സ്ത്രീ-പുരുഷ താരങ്ങൾക്കിടയിൽ വേതനത്തിന്റെ കാര്യത്തിൽ വലിയ അന്തരമുണ്ടെന്നും വ്യക്തമാക്കിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര.
ബോളിവുഡിൽനിന്ന് ഒരിക്കലും തുല്യവേതനം ലഭിച്ചിരുന്നില്ല. എന്റെ തുടക്കകാലത്ത് സഹ പുരുഷ താരത്തിന് ലഭിക്കുന്നതിന്റെ പത്തു ശതമാനം പ്രതിഫലം മാത്രമേ ലഭിച്ചിരുന്നുള്ളൂ.
അവർക്ക് ഭീമമായ പ്രതിഫലമാണ് ലഭിക്കാറുള്ളത്. ഇപ്പോഴും അതിന് മാറ്റം വന്നിട്ടില്ല. സ്ത്രീ-പുരുഷ താരങ്ങൾക്കിടയിൽ വേതനത്തിന്റെ കാര്യത്തിൽ ഇന്നും വലിയ അന്തരമുണ്ട്.
ഇപ്പോൾ പുതു തലമുറയിൽപ്പെട്ട സ്ത്രീകൾ തുല്യവേതനം ആവശ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്, ഞങ്ങൾക്ക് അത് കിട്ടിയിട്ടില്ല.
സെറ്റിൽ ചിലപ്പോൾ മണിക്കൂറുകളോളം വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരും. എന്നാൽ, സെറ്റിൽ എപ്പോൾ എത്തണമെന്ന് തീരുമാനിക്കാൻ പോലും പുരുഷ താരങ്ങൾക്ക് അധികാരമുണ്ട്.
എന്റെ നിറത്തിന്റെ പേരിൽ കളിയാക്കലുകൾ നേരിട്ടിരുന്നു. ബ്ലാക് ക്യാറ്റ് പോലുള്ള വിളികൾ കേട്ടിരുന്നു. പ്രിയങ്ക ചോപ്ര പറയുന്നു.