ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന നായികയാണ് പ്രിയങ്ക ചോപ്ര. ഒന്‍പത് കോടി രൂപയാണ് ഒരു ചിത്രത്തിന് വാങ്ങുന്നത്. ഹോളിവുഡിലും പ്രിയങ്കയ്ക്ക് പ്രിയമേറിവരികയാണ്. ഇംഗ്ലീഷ് സീരിയലില്‍ അഭിനയിച്ചതോടെയാണത്. ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിന്റെ അവതാരകയുമായി. ഇന്ത്യയില്‍ പല നടിമാര്‍ക്കും എത്താന്‍ കഴിയാത്ത ഉയരങ്ങളാണ് താരം കീഴടക്കിയത്.
വയസ് 34 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തതെന്ത് എന്ന ചോദ്യത്തിന് പ്രിയങ്കാ ചോപ്രയുടെ മറുപടി കേട്ട് ആരാധകര്‍ ഞെട്ടി. അവിവാഹിതയായി തുടരുന്നതില്‍ തനിക്കോ വീട്ടുകാര്‍ക്കോ യാതൊരു അസ്വസ്ഥതയും ഇല്ലെന്നും മറ്റുപലര്‍ക്കുമാണ് ഇക്കാര്യത്തില്‍ ആശങ്കയെന്നും താരം പറഞ്ഞു.
ഒരു കുട്ടിക്കുവേണ്ടിമാത്രമാണ് എനിക്ക് ഒരു പുരുഷനെ ആവശ്യം. ആ ചിന്താഗതിയോടുകൂടി തന്നെയായിരിക്കും വരനെ തെരഞ്ഞെടുക്കുന്നത്. ബുദ്ധിമുട്ടുണ്ടായാല്‍ ഭര്‍ത്താവിനെ വേണ്ടെന്നുവയ്ക്കുമെന്നും താരം വ്യക്തമാക്കി. ആരേയും ആശ്രയിക്കാതെ ജീവിക്കുന്നതാണ് ഇഷ്ടമെന്നും ജീവിതത്തില്‍ തോല്‍വി ഇഷ്ടമല്ലെന്നും താരം. ഒരു ദേശീയ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സ്വകാര്യ ചിന്തകള്‍ താരം പങ്കുവച്ചത്.
വളരെ നല്ല സുഹൃദ്വലയമാണ് ഉള്ളത്. അവര്‍ ഉള്ളപ്പോള്‍ എനിക്ക് എന്തും അഭിമുഖീകരിക്കാന്‍ മടിയില്ല. സുഹൃത്തുക്കളിലെറെയും സിനിമയ്ക്ക് പുറത്തുള്ളവരാണ്. അവര്‍ക്കും കുടുംബത്തിനും ഒപ്പമാണ് പുതുവര്‍ഷം ആഘോഷിച്ചത്. ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂഇയര്‍ ആഘോഷിക്കാന്‍ മാത്രമാണ് പാതി മലയാളിയായ പ്രിയങ്ക ഇന്ത്യയിലെത്തിയത്.