അങ്ങനെ ഇന്ത്യക്കഭിമാനിക്കാന്‍ മറ്റൊരു കാര്യം കൂടി. ലോകസുന്ദരിമാരെ കണ്ടെത്താന്‍ ബസ്നെറ്റ് നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ ആഞ്ജലീന ജോളി, എമ്മ സ്റ്റോണ്‍ എമ്മ വാട്സണ്, മിഷേല്‍ ഒബാമ എന്നിവരെ പിന്തള്ളി പ്രിയങ്ക രണ്ടാം സ്ഥാനം കരസ്ഥമാക്കി. അമേരിക്കന്‍ ഗായിക ബിയോണ്സിനാണ് ഒന്നാംസ്ഥാനം. ട്വിറ്ററിലൂടെ ആരാധകര്‍ക്കു നന്ദി പറഞ്ഞുകൊണ്ട് പ്രിയങ്ക ചോപ്ര തന്നെയാണ് ആ സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്.
Thank u @BUZZNET and all who voted. @Beyonce is my number 1 too!! https://t.co/N6F8syOdsz
— PRIYANKA (@priyankachopra) April 1, 2017
ക്വാന്റിക്കോ എന്ന അമേരിക്കന്‍ ടെലിവിഷന്‍ ഷോയിലൂടെയാണ് പ്രിയങ്ക വിദേശീയര്‍ക്കു പ്രിയങ്കരിയാവുന്നത്. ഈ ഷോയിലെ ജനപ്രീതിയാണ് ഹോളിവുഡിലേക്കും പ്രിയങ്കയ്ക്കു വഴി തുറന്നത്. തന്റെ ആദ്യ ഹോളിവുഡ് ചിത്രം ജൂണില്‍ പുറത്തിറങ്ങാന്‍ പോകുന്നതിന്റെ ആഹ്ലാദവേളയില് ലോകസുന്ദരിമാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആവേശത്തിലാണ് പ്രിയങ്കയിപ്പോള്‍. അമേരിക്കന്‍ ഫാഷന്മോഡലായ ടെയ്ലര് ഹില്ലിനാണ് മൂന്നാം സ്ഥാനം. എമ്മ വാട്സണ്, ഡക്കോറ്റ ജോണ്സണ്, ഹിലറി ക്ലിന്റണ് എന്നിവര്‍ക്കാണ് യഥാക്രമം നാലും അഞ്ചും ആറും സ്ഥാനങ്ങള്‍. ആഞ്ജലീന ജോളിയ്ക്ക് എട്ടാം സ്ഥാനവും എമ്മ സ്റ്റോണിന് 12-ാം സ്ഥാനവുമാണുള്ളത്. മിഷേല്‍ ഒബാമ 21-ാം സ്ഥാനത്താണുള്ളത്. ഓഫ്രാ വിന്ഫ്രിക്ക് 22-ാം സ്ഥാനവും ലഭിച്ചു.