മുന്‍ ലോകസുന്ദരിയും ബോളിവുഡ് താരവുമായ പ്രിയങ്ക ചോപ്രയുടെ ഓര്‍മകള്‍ കോര്‍ത്തിണക്കി എഴുതിയ അണ്ഫിനിഷ്ട്ഡ് മെമ്മറീസ് എന്ന ബുക്കിലെ വാക്കുകളാണ് ഇപ്പോള്‍ ബോളിവുഡില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പ്രിയങ്കയുടെ ബുക്ക് പ്രകാശനം ചെയ്തത്. അന്ന് മുതല്‍ നടിയുടെ ജീവിതത്തിലുണ്ടായ സംഭവവികാസങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ പുറംലോകം ചര്‍ച്ച ചെയ്യുകയാണ്.
സ്കൂളില്‍ പഠിക്കുമ്പോള്‍ ഉണ്ടായിരുന്ന പ്രണയം മുതല്‍ ജീവിതത്തിലെ നല്ലതും ചീത്തയുമായ നിരവധി കാര്യങ്ങള്‍ പുസ്തകത്തില്‍ പ്രിയങ്ക കുറിച്ചിട്ടുണ്ട്.
അതില്‍ നടിയുടെ ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ വേര്‍പാടിനെക്കുറിച്ച് കൂടി പറഞ്ഞിരുന്നു.
2013-ല്‍ ആണ് നടിയുടെ പിതാവ് അശോക് ചോപ്ര അന്തരിച്ചത്. അര്‍ബുദ ബാധിതനായി അഞ്ച് വര്‍ഷത്തോളം നീണ്ട ചികിത്സയ്ക്കൊടുവിലാണ് അശോക് ചോപ്ര അന്തരിച്ചത്.
പിതാവിന്റെ വേര്‍പാട് വലിയൊരു ആഘാതമാണ് പ്രിയങ്കയ്ക്ക് നല്‍കിയത്. ഏറെക്കാലം പുറത്ത് പോലും ഇറങ്ങാതെ വീട്ടില്‍ തന്നെ ഇരിക്കുകയായിരുന്നു നടി.
തന്റെ ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ ബ്രേക്കപ്പ് അതായിരുന്നു.
ആ സമയത്ത് ഒന്‍പതു കിലോയോളം ശരീരഭാരമാണ് കുറഞ്ഞത്. അമ്മ മധു ചോപ്ര പറയുന്നത് പോലും ഉള്‍കൊള്ളാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.
ഉള്ളില്‍ വളരെയധികം സങ്കടം നിറഞ്ഞ് നിന്നത് കൊണ്ട് അതിവേഗം വിഷാദ രോഗത്തിന് അടിമയായി.
രാത്രിയില്‍ ഒന്ന് ഉറങ്ങാന്‍ പോലും കഴിയാത്ത എവസ്ഥയായിരുന്നു. ഏകന്തതയും സങ്കടവും ഒറ്റപ്പെടലുമൊന്നും എനിക്ക് മടുപ്പായി തോന്നിയില്ല.
എന്റെ ഉള്ളില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസിലായില്ല. ഞാനത് ആരോടും പറഞ്ഞതുമില്ല- പ്രിയങ്ക പറയുന്നു.
അതേ സമയം ബോളിവുഡ് സംവിധായകരില്‍ നിന്നുമുണ്ടായ മോശം അനുഭവവും തന്റെ പുസ്തകത്തിലൂടെ പ്രിയങ്ക തുറന്ന് പറഞ്ഞിട്ടുണ്ട്.
ഒരു സിനിമയിലെ ഗാന ചിത്രീകരണത്തിനിടെ വസ്ത്രങ്ങള്‍ ഊരിമാറ്റുന്ന ഒരു രംഗമുണ്ട്.
നീണ്ട ഗാനം ആയതിനാല്‍ അധിക ലെയറുകള്‍ ധരിച്ചോട്ടെ എന്ന് സംവിധായകനോട് ചോദിച്ചു.
സംവിധായകന് അപ്പോള്‍ സ്റ്റൈലിസ്റ്റിനോട് സംസാരിക്കാന്‍ പറഞ്ഞു. തുടര്‍ന്ന് താന്‍ സ്റ്റൈലിസ്റ്റിനെ വിളിച്ച് കാര്യങ്ങള്‍ വ്യക്തമാക്കി.
അതിന് ശേഷം ഫോണ്‍ തന്റെ സമീപത്ത് നിന്നിരുന്ന സംവിധായകന് കൈമാറി.
സ്റ്റൈലിസ്റ്റിനോട് സംവിധായകന് പറഞ്ഞത് ഇങ്ങനെയായിരുന്നു എന്തു തന്നെ സംഭവിച്ചാലും അടിവസ്ത്രം കാണണം. അല്ലെങ്കില്‍ ആളുകള്‍ എന്തിനാണ് സിനിമ കാണാന്‍ വരുന്നത്…
ഇത് തന്നെ അസ്വസ്ഥയാക്കിയെന്നും അടുത്ത ദിവസം തന്നെ പ്രൊജക്റ്റ് വേണ്ടെന്നു വച്ചു.
എന്നാല്‍ സിനിമ ഉപേക്ഷിക്കാനുള്ള എന്റെ തീരുമാനം സംവിധായകനെ ദേഷ്യപ്പെടുത്തി.
തുടര്‍ന്ന് എന്റെ മറ്റൊരു സിനിമയുടെ സെറ്റിലെത്തി അയാള്‍ ദേഷ്യപ്പെട്ടു. നടന് സല്മാന് ഖാനാണ് പ്രശ്നത്തില്‍ ഇടപെട്ടത്.
മിസ് വേള്‍ഡ് പട്ടം നേടിയതിന് പിന്നാലെ ആദ്യമായി കണ്ട സംവിധായകനില്‍ നിന്നു തനിക്ക് മോശം അനുഭവമുണ്ടായിട്ടുണ്ട്.
ശരീരഭാഗങ്ങളില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ നടിയാകാന്‍ പറ്റുകയൊള്ളൂ എന്നാണ് പറഞ്ഞത്.
ലോസ് ആഞ്ചല്‍സിലെ വലിയ ഡോക്ടറിനെ അറിയാമെന്നും അയാള്‍ പറഞ്ഞുവെന്നും പ്രിയങ്ക പുസ്തകത്തില്‍ എഴുതി.