ഞാന്‍ ആദ്യം ചെയ്ത സിനിമ തമിഴന് എന്ന തമിഴ് ചിത്രമായിരുന്നു. ഒന്നും അറിയാതെ സെറ്റിലേക്ക് നടന്നതും അഭിനയം മാത്രം മതിയെന്ന് കരുതിയതും ഞാന്‍ ഓര്‍ക്കുന്നു.
അഭിനയം എന്നാല്‍ ധരിക്കുന്ന വസ്ത്രങ്ങളും മേക്കപ്പും ആണെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ സെറ്റില്‍ എത്തിയപ്പോള്‍ ഒരു പേപ്പറില്‍ എഴുതിയ ഡയലോഗ് മനഃപാഠമാക്കി അതിന്റെ അര്‍ഥം മനസിലാക്കി വരികള്‍ പറയുകയായിരുന്നു.
വിജയ് അഭിനയിക്കുന്നത് കാണാന്‍ എനിക്കിഷ്ടമായിരുന്നു. എന്റെ ജീവിതത്തില്‍ ആദ്യമായി സ്വാധീനിച്ചവരില്‍ ഒരാളായിരുന്നു അദ്ദേഹം.
സെറ്റില്‍ എല്ലാവരോടും വിനയം അദ്ദേഹത്തിനുണ്ടായിരുന്നു. ലൊക്കേഷനില്‍ വന്നാല്‍ പിന്നെ ധാരാളം സമയം അവിടെ ചെലവഴിക്കും. അത് ഞാനിപ്പോള്‍ ചെയ്യുന്ന കാര്യമാണ്. വളരെ അപൂര്‍വമായേ ഞാന്‍ പോകാറുള്ളൂ.
-പ്രിയങ്ക ചോപ്ര