നിറത്തിന്റെ പേരിൽ തനിക്ക് സിനിമ കിട്ടാതെ പോയിട്ടുണ്ടെന്ന് നടി പ്രിയങ്ക ചോപ്ര. ഹോളിവുഡിൽ നിന്നും തനിക്ക് വർണവിവേചനം നേരിട്ടിട്ടുണ്ടെന്നാണ് താരം പറയുന്നത്. ഒരു അഭിമുഖത്തിനിടെയാണ് ഈ കാര്യം താരം വെളിപ്പെടുത്തിയത്.
കഴിഞ്ഞ വർഷമാണ് സംഭവം ഉണ്ടായത്.താൻ ഒരു ചിത്രത്തിന്റെ ചിത്രീകരണത്തിനായി പോയപ്പോൾ തന്റെ ഏജന്റിനോട് ഒരാൾ വന്നു പ്രിയങ്കയുടെ ശരീരത്തിന് എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞു. സംഭവം എന്തെന്ന് മനസിലാകാത്ത ഞാൻ പലതും ഏജന്റിനോട് ചോദിച്ചു. ഒടുവിലാണ് അദ്ദേഹം പറഞ്ഞത് തന്റെ നിറത്തെ ചൊല്ലിയാണ് ആ ചിത്രം നഷ്ടമായതെന്ന്.