മുംബൈ: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്കു മുഖവുരയുടെ ആവശ്യമില്ല. ലക്ഷക്കണക്കിന് ആരാധകരുള്ള നടിയാണ് പ്രിയങ്ക.
വിവാഹശേഷം ഭര്‍ത്താവ് നിക്ക് ജൊനാസിനൊപ്പം അമേരിക്കയിലാണ് പ്രിയങ്കയുടെ താമസം. കുടുംബവിശേഷങ്ങള്‍ ആരാധകരുമായി പ്രിയങ്ക പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരത്തിന്റെ പോസ്റ്റുകള്‍ സൈബര്‍ലോകം ഏറ്റെടുക്കാറുമുണ്ട്.
ഇപ്പോള്‍ പ്രിയങ്കയുടെ മകള്‍, മാള്‍ട്ടി മേരി ചോപ്ര ജൊനാസിന്റെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നു.
ഇതുവരെ പ്രിയങ്കയും ജൊനാസും തങ്ങളുടെ മകളുടെ ചിത്രം സമൂഹമാധ്യമങ്ങളിലൊന്നും പങ്കുവച്ചിരുന്നില്ല. പോസ്റ്റ് ചെയ്ത ചിത്രങ്ങളാകട്ടെ കുട്ടിയുടെ മുഖം മറച്ചനിലയിലുമായിരുന്നു. ഇപ്പോൾ മകളുടെ മുഖം ലോകത്തിനു പരിചയപ്പെടുത്തിരിക്കുകയാണ് പ്രിയങ്ക ചോപ്ര.
ഒരു വയസു പൂര്‍ത്തിയായി ആഴ്ചകള്‍ മാത്രം പിന്നിട്ടപ്പോഴാണ് മാള്‍ട്ടിയുടെ മുഖം മറയ്ക്കാതെ പ്രിയങ്ക മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
ഭര്‍ത്താവും ഗായകനുമായ നിക് ജൊനസിന്റെയും സഹോദരന്മാരുടെയും മ്യൂസിക് ബാൻഡ് ആയ ജൊനസ് ബ്രദേഴ്സിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പ്രിയങ്കയും കുഞ്ഞും.
അടുത്തിടെ, ബ്രിട്ടീഷ് വോഗിനു നല്കിയ ഇന്റർവ്യൂവില്‍ മാള്ട്ടിയെക്കുറിച്ചു ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. മാസം തികയാതെയാണ് കുഞ്ഞു ജനിച്ചതെന്നും മൂന്നു മാസത്തോളം എന്‍ഐസിയുവില്‍ ചികിത്സയിലായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
ആ സമയങ്ങളില്‍ മകളെ ജീവനോടെ തിരിച്ചുകിട്ടുമോ എന്നുപോലും ഭയപ്പെട്ടിരുന്നതായും പ്രിയങ്ക ഇന്റർവ്യൂവില്‍ തുറന്നുപറയുന്നുണ്ട്.
കുഞ്ഞു ജനിക്കുമ്പോള്‍ തനിക്കൊപ്പം നിക്കും ഓപ്പറേഷന് തിയറ്ററില്‍ ഉണ്ടായിരുന്നതായും കുഞ്ഞു ചെറുതായിരുന്നുവെന്നും അതെല്ലാം തന്നെ വല്ലാതെ ആശങ്കപ്പെടുത്തിയതായും പ്രിയങ്ക പറഞ്ഞു.
2018ലാണ് പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജൊനാസും വിവാഹിതരാകുന്നത്.