വ്യത്യസ്തമായ വസ്ത്രധാരണത്തിലൂടെ എല്ലാവരുടെയും ശ്രദ്ധ നേടുന്ന നടിയാണ് പ്രിയങ്ക ചോപ്ര. താരത്തന്റെ ഡ്രസിങ്ങ് സ്റ്റൈൽ ഫാഷൻ ലോകത്ത് എപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തന്റെ ഫോട്ടോ ഷൂട്ടാണ്. ഇൻസ്റ്റൈൽ മാസികയുടെ ജൂലൈ പതിപ്പിലാണ് ഹോട്ട് ലുക്കിൽ താരം പ്രത്യക്ഷപ്പെടുന്നത്.
ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സാരിയിൽ ബ്ലൗസ് ലെസായിട്ടുള്ള താരത്തിന്റെ ചിത്രമാണ് മാഗസിന്റെ മുഖച്ചിത്രം. സാരിയിൽ തന്നെ ഇൻഡോ-വെസ്റ്റേണ്‍ സ്റ്റൈലിൽ താരം പ്രത്യക്ഷപ്പെടുന്നുണ്ട്.
പ്രശസ്ത ഡിസൈനേഴ്സായ സബ്യസചി മുഖർജിയും തരുണ്‍ തഹ്ലിയും ചോർന്നാണ് വസ്ത്രങ്ങൾ രൂപ കൽപ്പന ചെയ്തിരിക്കുന്നത്. ഇതാദ്യമായിട്ടാണ് പ്രമുഖ അമേരിക്കൻ മാസികയിൽ ഇന്ത്യൻ സാരിയെ കുറിച്ച് ഇത്തരത്തിലുളള കവർ സ്റ്റോറി പ്രസിദ്ധീകരുക്കുന്നത്. വിവാഹത്തിനു ശേഷം ഭർത്താവിനോടൊപ്പം യുഎസിലാണ് പ്രിയങ്ക താമസം.