നിക്ക് ജോനാസുമായുള്ള പ്രിയങ്ക ചൊപ്രയുടെ വിവാഹത്തിനുശേഷം പ്രിയങ്കയെ മോശക്കാരിയായി ചിത്രീകരിച്ച് അമേരിക്കന്‍ മാധ്യമം. അമേരിക്കന്‍ ഗായകന് കൂടിയായ നിക്കുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് എഴുതിയ ഒരു ലേഖനത്തിലാണ് പ്രിയങ്കയെ അഴിമതിക്കാരിയും വഞ്ചകിയുമായി ചിത്രീകരിച്ചിരിക്കുന്നത്.
‘ഗ്ലോബല്‍ സ്കാം ആര്‍ടിസ്റ്റ്’ എന്നാണ് പ്രിയങ്കയെ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രിയങ്കയുടെയും നിക്കിന്റെയും യഥാര്‍ഥ സ്നേഹമോ? എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്.
ആഗോളതലത്തില്‍ അഴിമതിക്കാരിയായ നടിയാണ് പ്രിയങ്കയെന്നും നിക്കിനെ ചതിയില്‍പെടുത്തി വിവാഹം കഴിക്കുകയുമായിരുന്നുവെന്നുമാണ് ലേഖനത്തില്‍ പറയുന്നത്. ലേഖനം പുറത്തുവന്നതോടെ ബോളിവുഡ് ഒന്നടങ്കം പ്രതിഷേധവുമായി എത്തിയിരിക്കുകയാണ്.
സോനം കപൂര്‍, അര്ജുന് കപൂര്‍, സ്വര ഭാസ്കര്‍ എന്നിവര്‍ ലേഖനത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധം കടുത്തതോടെ അവര്‍ വിവാദലേഖനം നീക്കം ചെയ്യുകയും മാപ്പുപറയുകയും ചെയ്തു. പ്രിയങ്കയെ കുറിച്ച് വംശീയത നിറഞ്ഞതും വെറുപ്പ് ഉളവാക്കുന്നതുമായ നിരവധി വാര്‍ത്തളാണ് ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. താനിപ്പോള്‍ അതിയായ സന്തോഷവതിയാണെന്നും ഇത്തരം കാര്യങ്ങള്‍ അലട്ടില്ലെന്നും നടി പറഞ്ഞു. എന്നാല്‍ നിക്കിന്റെ സഹോദരനും അദ്ദേഹത്തിന്റെ കാമുകിയുമായ സോഫി ടര്‍ണെറും ലേഖനത്തെ എതിര്‍ത്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്.
നിക്ക് ജോണ്‍സ് താങ്ങള് ഈ വിവാഹത്തില്‍ സന്തുഷ്ടനാണോ എന്ന് ഇതുവരെ ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിങ്ങളിത് കാണുന്നുണ്ടെങ്കില്‍ എത്രയും വേഗം രക്ഷപ്പെട്ടു കൊള്ളുക’. തുടങ്ങി ആയിരത്തോളം വാക്കുകളിലും ബന്ധത്തിന്റെ ചതിയെക്കുറിച്ചാണ് വിവരിക്കുന്നത്. പ്രിയങ്കയെ വിവാഹം കഴിച്ചതോടെ നിക്കിന്റെ ജീവിതം നരകമായെന്നും ഓടി രക്ഷപ്പെടാനും പറയുന്നുണ്ട്.