ലോകസുന്ദരി പട്ടം നേടിയ ശേഷം സിനിമയിലെത്തിയ താരമാണ് പ്രിയങ്ക ചോപ്ര. തമിഴിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. അവിടെനിന്നുമാണ് ബോളിവുഡിലെത്തുന്നത്.
തുടക്കംതന്നെ ശ്രദ്ധനേടാന്‍ സാധിച്ച പ്രിയങ്ക പിന്നീട് ബോളിവുഡിലെ മുന്‍നിര നായികയായി മാറുകയായിരുന്നു. ഇപ്പോഴിതാ ലോകസുന്ദരി മത്സരത്തിനിടെ പറ്റിയൊരു അബദ്ധത്തെക്കുറിച്ചുള്ള പ്രിയങ്കയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.2000-ല്‍ നടന്ന ലോകസുന്ദി മത്സരത്തിനിടെയായിരുന്നു സംഭവം.
മത്സരത്തിനിടെ റാമ്പ് വാക്കില്‍ പങ്കെടുക്കാനായി ഞാന്‍ ധരിച്ചിരുന്നത് പ്രത്യേകം ഡിസൈന്‍ ചെയ്ത വസ്ത്രമായിരുന്നു. എന്നാല്‍ ഞാന്‍ ഈ വസ്ത്രത്തില്‍ ഒട്ടം കംഫര്‍ട്ടബിള്‍ ആയിരുന്നില്ല.
വസ്ത്രം എന്റെ ശരീരത്തില്‍ പലയിടത്തായി ഒട്ടിച്ചുവയ്ക്കുകയാണ് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ വസ്ത്രം അഴിഞ്ഞുപോകുമോ എന്ന ഭയം തുടക്കം മുതലേ ഉണ്ടായിരുന്നു.
ഒടുവില്‍ വേദിയില്‍ സംസാരിക്കുമ്പോളാണ് ഞാന്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. സംസാരിച്ചുതുടങ്ങിയപ്പോള്‍ വസ്ത്രം ശരീരത്തില്‍ ഒട്ടിച്ചുവച്ചത് ഓരോന്നായി ഇളകാന്‍ തുടങ്ങി.
വസ്ത്രം ശരീരത്തില്‍നിന്ന് അഴിഞ്ഞുവീഴാന്‍ തുടങ്ങി. ഒടുവില്‍ നെഞ്ചോടു കൈചേര്‍ത്തു വസ്ത്രത്തില്‍ അമര്‍ത്തിപ്പിടിച്ച് കൈകൂപ്പി നന്ദി പറയുന്നതു പോലെ നില്‍ക്കുകയുമായിരുന്നു.
ആളുകള്‍ കരുതിയത് ഞാന്‍ നന്ദി പറയുകയാണെന്നായിരുന്നു. എന്നാല്‍ അന്ന് ഞാന്‍ വന്‍ ജനാവലിക്കു മുന്നില്‍ നഗ്നയാകാതിരിക്കാന്‍ വേണ്ടിയായിരുന്നു കൈകൂപ്പിയത്- പ്രിയങ്ക പറഞ്ഞു.
അതേസമയം ബോളിവുഡിൽനിന്നു ചെറിയ ഇടവേളയെടുത്ത പ്രിയങ്കയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
കത്രീന കെയ്ഫ്, ആലിയ ഭട്ട് എന്നിവര്‍ക്കൊപ്പം പ്രിയങ്കയെത്തുന്ന റോഡ് മൂവിയായ ജീ ലേ സരയിലൂടെയാണ് പ്രിയങ്കയുടെ തിരിച്ചുവരവ്. സിറ്റാഡല്‍ എന്ന സീരീസിലാണ് പ്രിയങ്ക ഇപ്പോള്‍ അഭിനയിക്കുന്നത്. ദ സ്കൈ ഈസ് പിങ്ക് ആണ് പ്രിയങ്ക ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.