ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജോനാസും തമ്മിലുള്ള പ്രണയം ഏവര്‍ക്കുമറിയാവുന്ന കാര്യമാണ്. അടുത്തിടെ പ്രിയങ്ക നിക്കിന്റെ മാതാപിതാക്കളെ കണ്ടതും നിക്ക് ഇന്ത്യയിലെത്തിയതുമൊക്കെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.പ്രിയങ്കയുടെ പിറന്നാള്‍ ദിനത്തില്‍ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞെന്നും സൂചനയുണ്ട്. ഈ സൂചനകള്‍ക്ക് ശക്തി പകരുന്നതാണ് പുതിയ വീഡിയോ. അമേരിക്കയില്‍ നിന്നും തിരിച്ച് ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയ പ്രിയങ്കയെ പതിവുപോലെ പാപ്പരാസികള്‍ ഇത്തവണയും വളഞ്ഞു. ഈ സമയം താരം തന്റെ കയ്യില്‍ കിടന്ന എന്‍ഗേജ്മെന്റ് മോതിരം ആരും കാണാതെ ഊരി പോക്കറ്റിലേയ്ക്ക് മാറ്റുകയാണ് ചെയ്തത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ലണ്ടനില്‍ നിക്കിനൊപ്പമായിരുന്നു പ്രിയങ്ക പിറന്നാള്‍ ആഘോഷിച്ചത്. പ്രിയങ്കയ്ക്കായി ന്യൂയോര്‍ക്കിലെ ഒരു ജ്യുവലറി അടച്ചിട്ട് നിക് മോതിരം വാങ്ങിയെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.കഴിഞ്ഞദിവസം സിംഗപ്പൂരില്‍ നടന്ന സംഗീത നിശയില്‍ നിക് പാടുമ്പോള്‍ ഡാന്‍സ് കളിക്കുകയും ആര്‍ത്തുവിളിക്കുകയും ചെയ്ത പ്രിയങ്കയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.എന്തായാലും പ്രിയങ്കയുടെ പ്രവൃത്തി പാപ്പരാസികള്‍ക്ക് അത്ര ഇഷ്ടപ്പെട്ടില്ല. അതിന്റെ കലിപ്പില്‍ അവര്‍ സംഭവത്തിന്റെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇടുകയായിരുന്നു. എന്തായാലും പ്രിയങ്കയുടെ മോതിരം എല്ലാവരും കണ്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ.