ബേവാച്ച്, ഈസിന്റ് ഇറ്റ് റൊമാന്റിക് എന്നീ ചിത്രങ്ങളിലൂടെ ക്വാണ്ടിക്കോ എന്ന ടിവി സീരിയലിലൂടെയും ഹോളിവുഡിലും വെന്നിക്കൊടി പാറിച്ച ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര. അമേരിക്കൻ ഗായകൻ നിക്ക് ജോനാസിനെ വിവാഹം കഴിച്ചതോടെ ഏതാണ്ട് ഹോളിവുഡ് താരമായി മാറിയിരിക്കുകയാണ് പ്രിയങ്ക.
തന്റെ പ്രധാനപ്പെട്ട രണ്ട് ആഗ്രഹങ്ങളെപ്പറ്റി പ്രിയങ്ക ഇപ്പോൾ മനസു തുറന്നിരിക്കുകയാണ്. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ സ്വന്തമായി ഒരു വീട് എന്നതാണ് ഒരു ആഗ്രഹം. മുംബൈയിലും ന്യൂയോര്‍ക്കിലും പ്രിയങ്കയ്ക്ക് വീടുണ്ട്. എന്നാൽ ലോസ് ഏഞ്ചല്‍സിലെ കടലും കാലാവസ്ഥയും മുംബൈയെ ഓര്‍മിപ്പിക്കുന്നുവെന്നാണ് പ്രിയങ്ക പറയുന്നത്.
ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക മനസു തുറന്നത്. മറ്റൊരു ആഗ്രഹം ഒരു കുഞ്ഞുണ്ടാവുകയെന്നതാണ്. സമയമാകുമ്പോള്‍ അത് സംഭവിക്കുമെന്നും അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ കുഞ്ഞ് എന്നത് യാഥാര്‍ഥ്യമാവുമെന്നും പ്രിയങ്ക പറയുന്നു.
സൊണാലി ബോസ് സംവിധാനം ചെയ്യുന്ന സ്കൈ ഈസ് പിങ്ക് എന്ന ചിത്രമാണ് പ്രിയങ്കയുടേതായി ഇനി പുറത്തു വരാനുള്ളത്.