പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നിൽ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തി എന്നതിന്റെ പേരിൽ വിവാദങ്ങളിൽ കുടുങ്ങിയ പ്രിയങ്കയുടെ പുതിയ ചിത്രങ്ങൾ വീണ്ടും പേരുദോഷം കേൾപ്പിച്ചിരിക്കുന്നു. പീച്ച് കളറിലുള്ള ഗൗണിലാണ് കഴിഞ്ഞ ദിവസം നടി പ്രത്യക്ഷപ്പെട്ടത്. ഒരു സ്വകാര്യചടങ്ങിനെത്തിയതായിരുന്നു പ്രിയങ്ക.
ഈ വസ്ത്രത്തിൽ നടി ഹോട്ടായിട്ടുണ്ടെങ്കിലും വസ്ത്രത്തിന് എന്തോ ഒരു അപാകത എല്ലാവർക്കും തോന്നിയിരുന്നു. വലതു കാലിനോട് ചേർന്ന് സൈഡ് ഓപ്പണ്‍ ഉള്ളതിനാൽ പ്രിയങ്ക മുന്നോട്ട് കാലു വയ്ക്കുന്നതിനനുസരിച്ച് അടിവസ്ത്രം വരെ കാണാൻ കഴിയുന്ന അവസ്ഥയായിരുന്നു.ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവൻ പ്രിയങ്ക ആരാധകരുള്ളതിനാൽ പുറത്ത് വന്ന ചിത്രങ്ങൾ ഉടനടി തന്നെ ഇന്റർനെറ്റിലുടെ വൈറലായിമാറിയിരുന്നു.
ബോളി വുഡിലും ഓസ്കർ വേദിയിലും പിന്നീട് ഹോളിവുഡിലും അരങ്ങ് തകർത്തു കൊണ്ടിരിക്കുന്ന പ്രിയങ്ക മലയാളത്തിലും സാന്നിധ്യം ഉറപ്പിക്കാൻ പോവുകയാണ്. ദേശീയ പുരസ്കാരം നേടിയ വെന്റിലേറ്റർ എന്ന ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്യാൻ പോവുകയാണ്. ചിത്രത്തിൽ അഭിനയിക്കുന്നതിനൊപ്പം നിർമാണവും പ്രിയങ്കയായിരുന്നു. മലയാളത്തിലേക്കെത്തുന്പോൾ പ്രിയങ്ക തന്നെയാണ് ചിത്രം നിർമ്മിച്ച് മലയാള സിനിമയുടെ ഭാഗമാവാൻ പോവുന്നതെന്നാണ് പുതിയ വാർത്തകൾ.