ബോളിവുഡ് ലോകവും കടന്ന് ഹോളിവുഡില്‍ വരെ ആരാധകരുളള നടിയാണ് പ്രിയങ്ക ചൊപ്ര. അഭിനയത്തിന്റെ കാര്യത്തിലായാലും സൗന്ദര്യത്തിന്റെ കാര്യത്തിലായാലും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തി. എന്നാല്‍ ഏതാനും കുറച്ച് നാളുകളായി പ്രിയങ്കയെക്കുറിച്ച് ആളുകള്‍ ചര്‍ച്ച ചെയ്യുന്നത് നിക്ക് ജോണ്‍ എന്ന വ്യക്തിയുമായി കൂട്ടിച്ചേര്‍ത്താണ്.
നിക്കുമൊത്തുള്ള പ്രിയങ്കയുടെ വിവാഹജീവിതത്തെ സംബന്ധിച്ച അഭ്യൂഹങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ വിവാഹത്തെ കുറിച്ച് അധികം വെളിപ്പെടുത്തലുകളൊന്നും പ്രിയങ്കയോ അവരുമായി ബന്ധപ്പെട്ട വ്ൃത്തങ്ങളോ നടത്തിയിരുന്നുമില്ല.
ഇപ്പോള്‍ ഇതാ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് പ്രിയങ്ക ചോപ്ര തന്നെ മുന്നോട്ട് വന്നിരിക്കുന്നു. ‘എന്റെ വ്യക്തിപരമായ ജീവിതം പൊതുജനങ്ങളെ അറിയിക്കണമെന്ന് ആഗ്രഹമില്ല, അതില്‍ 10 ശതമാനം എനിക്കുള്ളതാണ്. അതെങ്കിലും എനിക്ക് സ്വന്തമായി തന്നുകൂടേ. ഞാന്‍ ഒരു പെണ്‍കുട്ടിയാണ്. എന്റെ രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള അവകാശം എനിക്കുണ്ട്. എന്റെ കുടുംബം, സൗഹൃദം, എന്റെ ബന്ധം തുടങ്ങിയവയെക്കുറിച്ച് പ്രതികരിക്കാനോ വിശദീകരിക്കാനോ എനിക്ക് തോന്നുന്നില്ല’. ഇതായിരുന്നു സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ചോദ്യത്തിന് പ്രിയങ്കയുടെ മറുപടി.
നേരത്തെ അലി അബ്ബാസ് സംവിധാനം ചെയ്യുന്ന, സല്മാന് ഖാന് നായകമായ ‘ഭാരത്’ എന്ന സിനിമയില്‍ നിന്നും പ്രിയങ്ക ചോപ്ര പിന്മാറിയിരുന്നു. തന്റെ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ്് താന്‍ ചിത്രം ഉപേക്ഷിക്കുന്നതെന്നാണ് പ്രിയങ്ക ചോപ്രയുടെ വിശദീകരിച്ചത്. ഇതു നിക്ക് ജോണുമായുള്ള വിവാഹം തീരുമാനിച്ചതിനെ തുടര്‍ന്നാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം നടന്ന കുടുംബ പരിപാടിയില്‍ പ്രിയങ്കാ ചോപ്ര നിക്ക് ജോണിനെ പരിചയപ്പെടുത്തിയിരുന്നു. കൂടാതെ സിംഗപ്പൂരില്‍ വച്ച് നടന്ന നിക്കിന്റെ സംഗീത പരിപാടിയിലും പ്രിയങ്ക പങ്കെടുത്തിരുന്നു.