വയനാട്: പാർട്ടി നേതൃത്വം ആവശ്യപ്പെട്ടാൽ നരേന്ദ്ര മോദിക്കെതരെ വരാണസിയിൽ മൽസരിക്കാമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വയനാട്ടിൽ ജവാന് വസന്ത കുമാറിന്റെ വീട് സന്ദർശിക്കാനെത്തിയപ്പോഴാണ് പരാമർശം.
എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും പ്രിയങ്കയുടെ ഒപ്പമുണ്ടായിരുന്നു. പത്ത് മിനിറ്റോളം വസന്തകുമാറിന്റെ കുടുംബവുമായി സംസാരിച്ച പ്രിയങ്കയെ കാണാന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശ്രീധന്യ സുരേഷും കുടുംബവും എത്തിയിരുന്നു.
ഇവരുമായി സംസാരിച്ചശേഷം സമീപത്തെ വീട്ടില്‍ നിന്നായിരുന്നു ഉച്ചഭക്ഷണം. കോളനിനിവാസികളുമായും പ്രിയങ്ക ആശയവിനിമയം നടത്തി.