കോണ്‍ഗ്രസിന്റെ നേതൃ സ്ഥാനത്തേയ്ക്ക് എത്തിയതോടെ പ്രിയങ്ക ഗാന്ധി വദ്രയ്ക്കും സ്വന്തമായി ഓഫീസ് തയാറാക്കിയിരിക്കുന്നു. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് മുറിയ്ക്ക് സമീപം തന്നെയാണ് പ്രിയങ്കയ്ക്കും മറിയൊരുക്കിയിരിക്കുന്നത്. അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ പ്രിയങ്ക ഉടന്‍, തനിക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന പദവിയിലേയ്ക്ക്, കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കും.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തുന്നതിന് മുമ്പ് രാഹുല്‍ ഗാന്ധി ഉപയോഗിച്ചിരുന്ന മുറിയാണ് പ്രിയങ്കയ്ക്ക് ലഭിച്ചിരിക്കുന്നത്. സ്ഥാനമേല്‍ക്കാന്‍ പ്രിയങ്ക എത്തുന്നത് പ്രമാണിച്ച് ലക്നൗവിലെ കോണ്‍ഗ്രസ് ഓഫീസ് ആയ നെഹ്റു ഭവന് പുതുക്കി പണിയുകയുമാണ്. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ നെയിം പ്ലേറ്റുകളും ഓഫീസ് മുറിയുടെ മുമ്പില്‍ സ്ഥാപിച്ചു കഴിഞ്ഞു.