ലക്നോ: താൻ ഇന്ദിര ഗാന്ധിയല്ലെന്നും എന്നാൽ അവരെപ്പോലെ പ്രവർത്തിക്കുന്നുവെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തന്നെ മുത്തശിയുമായി താരതമ്യം ചെയ്യാൻ സാധിക്കില്ല. ഇന്ദിരാജിയുടെ മുന്നില്‍ താന്‍ ഒന്നുമല്ലെന്നും പ്രിയങ്ക കാൺപുരിൽ പറഞ്ഞു.
ജനങ്ങളെ സേവിക്കാനുള്ള ഇന്ദിര ഗാന്ധിയുടെ താല്പര്യം തന്റെയും തന്റെ സഹോദരൻ രാഹുൽ ഗാന്ധിയുടെയും ഹൃദയത്തിലുണ്ടെന്നും അവർ പറഞ്ഞു.
സർക്കാർ രണ്ട് തരത്തിലുണ്ട്. ഒന്ന് ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ. മറ്റൊന്ന് സ്വന്തം പുരോഗതിക്കുവേണ്ടി പ്രവർത്തിക്കുന്നവർ. ബിജെപിക്ക് അവരുടെ സ്വന്തം പുരോഗതിയില്‍ മാത്രമേ താല്പര്യമുള്ളൂ. രാജ്യത്തിന്റെ പുരോഗതിയിൽ ബിജെപിക്ക് താത്പര്യമില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
കാണ്‍പുരില്‍ യാതൊരു വികസനവും ബിജെപിക്ക് കൊണ്ടുവരാനായില്ല. വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്തതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.