ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയ്ക്ക് ഷൂട്ടിംഗിനിടെ പരിക്ക്. ഹോളിവുഡ് പരമ്പരയായ ക്വാണ്ടിക്കോയുടെ ചിത്രികരണത്തിനിടയിലാണ് അപകടമുണ്ടായത്. ചിത്രത്തിലെ സംഘട്ടന രംഗത്തിനിടയില്‍ കാല്‍തെറ്റി തല നിലത്തടിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.നിസാര പരിക്കുകളാണ് പ്രിയങ്കയ്ക്കുള്ളതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രിയങ്കയ്ക്ക് വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. വെള്ളിയാഴ്ച നടന്ന ക്വാണ്ടിക്കോയുടെ അണിയറപ്രവര്‍ത്തകരുമായി നടത്തിയ പ്രസ് കോണ്‍ഫറന്‍സില്‍ പ്രിയങ്കയുടെ അസാന്നിദ്ധ്യം ചര്‍ച്ചയായിരുന്നു. ഇതിന്റെ ചിത്രീകരണത്തിനായി പ്രിയങ്ക ന്യൂയോര്‍ക്കിലേക്ക് താമസം മാറ്റിയിരുന്നു.