ബോളിവുഡിനു പുറമെ ഹോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് നടി പ്രിയങ്ക ചോപ്ര. അമേരിക്കൻ ഗായകനായ നിക് ജോണ്‍സുമായി വിവാഹം കഴിഞ്ഞതോടെ താരദന്പതികളുടെ വിശേഷങ്ങളാണ് ഏറ്റവും കൂടുതലായി പുറത്ത് വരാറുള്ളത്.
ഇപ്പോഴിതാ ഗ്രാമി അവാർഡ്സിൽ പങ്കെടുക്കാനെത്തിയ പ്രിയങ്കയും നിക്കും മറ്റുള്ളവരിൽ നിന്നും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
2020 ഗ്രാമി അവാർഡ് വേദിയിലെ റെഡ് കാർപ്പെറ്റിൽ അതീവ ഗ്ലാമറസായിട്ടാണ് താരദന്പതികൾ എത്തിയത്. വ്യത്യസ്തമായ വസ്ത്രധാരണം കൊണ്ടും മേക്കപ്പ് സ്റ്റൈലിന്റെ പേരിലും നേരത്തെയും പ്രിയങ്ക വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ റാൾഫ് ആൻഡ് റസ്സോ കളക്ഷന്റെ മാസ്റ്റർപീസ് ഡിസൈനർ ഗൗണാണ് പ്രിയങ്ക അണിഞ്ഞത്.
വെള്ള നിറത്തിലുള്ള സാറ്റിൻ ഗൗണിന് ഇറക്കം കൂടിയ നെക്ക് ലൈൻ ആണ് വസ്ത്രത്തിന്റെ പ്രത്യേകത. ചിറക് പോലെയുള്ള സ്ലീവുകളും നീളൻ ട്രെയിലും ഒരു മത്സ്യ കന്യകയുടെ ലുക്കാണ് നടിക്ക് നൽകിയത്.
പ്രിയങ്കയ്ക്കൊപ്പം ബ്രൗണ്‍ നിറത്തിലുള്ള സ്യൂട്ടാണ് നിക് ധരിച്ചത്. 62-ാമത് ഗ്രാമി പുരസ്കാരത്തിൽ ജോനാസ് സഹോദരങ്ങളും നോമിനേഷനിൽ ഉണ്ടായിരുന്നു.