ട്വൽത്ത് മാൻ സെറ്റിലെ എല്ലാവരും ഫാമിലിയെപ്പോലെയായിരുന്നു. ജിത്തു ചേട്ടന്റെ കൂടെ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നല്ലൊരു ക്യാരക്ടർ ആണെന്ന ഉറപ്പുണ്ടായിരുന്നു.
എന്റെ കംഫർട്ട് സോൺ ബ്രേക്ക് ചെയ്ത ക്യാരക്ടറായിരുന്നു ട്വൽത്ത് മാനിലേത്. നമുക്ക് വേണ്ട ഫ്രീഡം തരുന്ന ഡയറക്ടറാണ് ജിത്തു ചേട്ടൻ.
ലാലേട്ടൻ എപ്പോഴും അവിടെ ഉണ്ടാകും. അദ്ദേഹം ഒരു ടീം ലീഡർ തന്നെയാണ്. നമ്മളോടൊപ്പം ഒരാളായി ലാലേട്ടൻ അവിടെ ഉണ്ടായിരുന്നു.
ഞാൻ ഭയങ്കര എക്സൈറ്റ്മെന്റോടു കൂടി കമ്മിറ്റ് ചെയ്ത ക്യാരക്ടറാണ് അന്താക്ഷരിയിലേത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും എന്റെ ക്യാരക്ടറിന്റെ വലിയൊരു ഏരിയ കട്ടായി പോയിട്ടുണ്ട്.
ആളുകൾ വിളിച്ച്, കൊള്ളാമെന്ന് പറയുമ്പോൾ എനിക്ക് ഉള്ളിൽ വിഷമം വരും. കാരണം ഞാൻ ചെയ്ത ക്യാരക്ടറിന്റെ പൂർണരൂപം ജനങ്ങളിലേക്ക് എത്തിയിട്ടില്ല.
പല ആക്ടേഴ്സിനും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു അത്.
-പ്രിയങ്ക