സിനിമയിൽ അഭിനയിച്ച് തുടങ്ങിയ സമയത്ത് നല്ല ഭയമുണ്ടായിരുന്നു. ഇപ്പോഴും ആ ഭയമുണ്ട് . ഭയം ഉണ്ടെങ്കിൽ നമ്മൾ ചെയ്യുന്ന പ്രവൃത്തി കൂടുതൽ നന്നാക്കാൻ പറ്റുമെന്നു തോന്നാറുണ്ട്.
ഉറക്കം വരാത്ത നിരവധി യാത്രകൾ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. കഴിവതും ഉറങ്ങാൻ വേണ്ടി ഇപ്പോൾ ശ്രദ്ധിക്കാറുണ്ട്. പിന്നെ രാത്രിയിൽ ഉണർന്നിരിക്കാൻ ഇഷ്ടമുള്ളൊരാൾ കൂടിയാണ് ഞാൻ.
പ്രൊഫഷണൽ കോൾസ് വരുന്നത് ഒമ്പത് മണിക്കുശേഷം എടുക്കാറില്ല. വർഷങ്ങളായി അങ്ങനെ തന്നെയാണ്. അല്ലെങ്കിൽ അത്രത്തോളം പരിചയമുള്ളവരാണ്. അങ്ങനെയുള്ളവർ വിളിക്കുമ്പോൾ ഞാൻ എടുത്തില്ലെങ്കിൽ അവർ മെസേജ് ചെയ്യും.
അല്ലെങ്കിൽ ഫാമിലി മെമ്പേഴ്സാരെങ്കിലും കോൾ എടുക്കും. അതുപോലെ എനിക്ക് ചുറ്റും ചില അന്യായങ്ങൾ നടക്കുന്നത് കണ്ടിട്ട് ചിലപ്പോൾ പ്രതികരിക്കുകയും ചിലപ്പോൾ പ്രതികരിക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്.
സിനിമ മേഖലയിലേക്ക് വന്നശേഷമാണ് പ്രതികരിക്കാൻ പറ്റാത്ത അവസ്ഥ വന്നത്. ചിലപ്പോഴൊക്കെ സൈലന്റായി ഇരിക്കേണ്ടി വരും. അതെന്നെ വിഷമിപ്പിച്ചിട്ടുമുണ്ട്. -പ്രിയങ്ക നായർ