മലയാളത്തില്‍ നിന്നും തമിഴിലെത്തി വെന്നിക്കൊടി പാറിച്ച നടിയാണ് പ്രിയങ്ക നായര്‍. സിനിമയിലെത്തി കുറച്ചു കഴിയുംമുമ്പേ തമിഴ് സംവിധായകന് ലോറന്‍സ് റാമുമായി പ്രണയത്തിലാകുകയും ചെയ്തു നടി. എന്നാല്‍ ഒരു കുട്ടിയുണ്ടായി കുറച്ചു കഴിഞ്ഞതേ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു. കേരളത്തിലേക്ക് തിരിച്ചെത്തിയ പ്രിയങ്ക ഇപ്പോള്‍ സിനിമയില്‍ സജീവമാണ്.
വിവാഹമോചനത്തിലേക്ക് നയിച്ചത് നിരവധി കാരണങ്ങളായിരുന്നു. സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ ഭര്‍ത്താവ് അനുവദിക്കാതിരുന്നതായിരുന്നു അതിലൊന്ന്. വിവാഹമോചന ഹര്‍ജിയില്‍ മറ്റൊരു കാര്യം കൂടി പ്രിയങ്ക പറഞ്ഞിരുന്നു. ഭര്‍ത്താവ് തന്റെ അശ്ലീലചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി പുറത്തുവിട്ടെന്നാണ് അവര്‍ പറഞ്ഞത്.
വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ വയ്യ വിവാഹശേഷം വീട്ടില്‍ ഒതുങ്ങിയാല്‍ മതിയെന്ന ലോറന്‍സ് റാമിന്റെ തീരുമാനമാണ് വേര്‍പിരിയലിനു പിന്നില്‍. എനിക്ക് വേറെ ജോലി ഒന്നും അറിയില്ലന്നും വേറെ എന്ത് ചെയ്താലും അത് ഉപേക്ഷിച്ച് ഞാന്‍ സിനിമയിലേക്ക് തന്നെ വരും എന്ന് അടുത്തിടെ ഒരു മാഗസിനു നല്കിയ അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞിരുന്നു. മകന് ജനിച്ച ശേഷം 2013ല്‍ മകന് മുകുന്ദ് റാം ജനിച്ച ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്.
തമിഴ് സംവിധായകന് വസന്തബാലന്റെ വെയില് എന്ന ചിത്രത്തിലെ നായിക തങ്കത്തെ അനശ്വരയാക്കിയാണ് പ്രിയങ്ക തമിഴില്‍ കാലുവച്ചത്. പ്രിയങ്കയുടെ അഭിനയത്തിന് ഏറെ നിരൂപക പ്രശംസയും കിട്ടിയിരുന്നു. തുടര്‍ന്ന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും വളരെ സെലക്ടീവായ കഥാപാത്രങ്ങളെയാണ് പ്രിയങ്ക സ്വീകരിച്ചത്.
മലയാളത്തേക്കാള്‍ മികച്ച കഥാപാത്രങ്ങള്‍ തമിഴ് സിനിമയാണ് ഈ താരത്തിന് നല്‍കിയത്. ടി.വി. ചന്ദ്രന്റെ വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ പ്രിയങ്ക ജയറാം നായകനായ സമസ്ത കേരളം പി. ഒയിലും മോഹന്‍ലാല്‍ നായകനായ ഇവിടം സ്വര്‍ഗ്ഗമാണ് എന്ന സിനിമയിലും നായികയായി അഭിനയിച്ചു.