ആ ഒ​ളി​ഞ്ഞു​നോ​ട്ടം പ്രി​യ​ങ്ക​യ്ക്ക് ഇ​ഷ്ട​മാ​ണ്..!

ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്ക് മാ​ധ്യ​മ​ങ്ങ​ളും മ​റ്റും ഒ​ളി​ഞ്ഞു നോ​ക്കു​ന്ന​ത് പൊ​തു​വേ സെ​ലി​ബ്രി​റ്റി​ക​ൾ​ക്ക് ഇ​ഷ്ട​മി​ല്ലെ​ന്നാ​ണ് പ​റ​യാ​റ്. എ​ന്നാ​ൽ പ്രി​യ​ങ്കാ ചോ​പ്ര അ​വി​ടെ​യും വ്യ​ത്യ​സ്ത​യാ​വു​ക​യാ​ണ്. ത​ന്‍റെ സ്വ​കാ​ര്യ കാ​ര്യ​ങ്ങ​ൾ അ​റി​യാ​ൻ ആ​രാ​ധ​ക​ർ താ​ത്പ​ര്യം കാ​ണി​ക്കു​ന്ന​ത് ത​നി​ക്ക് ഇ​ഷ്ട​മാ​ണെ​ന്നാ​ണ് പ്രി​യ​ങ്ക പ​റ​യു​ന്ന​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ൻ അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങി​യി​രി​ക്കു​ന്ന​തു​ത​ന്നെ അ​തി​നാ​ണെ​ന്നും പ്രി​യ​ങ്ക പ​റ​യു​ന്നു. ട്വി​റ്റ​റി​ലോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലോ ഒ​ക്കെ ഒ​രു പോ​സ്റ്റോ ചി​ത്ര​മോ പ​ങ്കു​വ​ച്ചാ​ൽ അ​ത് ആ​രൊക്കെ ക​ണ്ടു ആ​രൊക്കെ ലൈ​ക്ക് ചെ​യ്തു ആ​രൊ​ക്കെ ഷെ​യ​ർ ചെ​യ്തു എ​ന്ന് പ്രി​യ​ങ്ക കൃ​ത്യ​മാ​യി നോ​ക്കാ​റു​ണ്ട്. കൂ​ടു​ത​ൽ ആ​ളു​ക​ൾ ക​ണ്ടു എ​ന്ന​റി​ഞ്ഞാ​ൽ കൂ​ടു​ത​ൽ സ​ന്തോ​ഷം.

Related posts