കാൻ ഫെസ്റ്റിവലിൽ നിന്നുള്ള മറക്കാനാവാത്ത അനുഭവം പങ്കുവച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്രാ. 2019ലെ കാൻ ഫെസ്റ്റിവലിൽ പങ്കെടുത്തപ്പോഴുള്ള അനുഭവമാണ് പ്രിയങ്ക പങ്കുവയ്ക്കുന്നത്.
റെഡ് കാർപെറ്റിലേക്ക് എത്തുന്നതിന് മുമ്പ് തന്റെ വസ്ത്രത്തിന്റെ സിബ്ബ് പൊട്ടിയ സംഭവമാണ് പ്രിയങ്ക ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ സഹിതം പങ്കുവച്ചിരിക്കുന്നത്.
വേദിയിലേക്കുള്ള യാത്രാമധ്യേ കാറിലുള്ള അഞ്ചുമിനിറ്റ് യാത്രയ്ക്കിടെ തന്റെ ടീം അത് തുന്നിച്ചേർക്കേണ്ടി വന്നെന്നും പ്രിയങ്ക കുറിച്ചു.
പുറമേക്ക് താൻ ശാന്തമായി തോന്നിയേക്കാം, പക്ഷേ ഉള്ളിൽ താൻ അങ്ങേയറ്റം അസ്വസ്ഥയായിരുന്നുവെന്നും വളരെ കുറച്ചുപേർക്കേ സംഭവം അറിയുമായിരുന്നുള്ളുവെന്നും പ്രിയങ്ക കുറിച്ചു.
ഭർത്താവും ഗായകനുമായ നിക് ജോനാസിനൊപ്പമാണ് അന്ന് പ്രിയങ്ക കാൻ വേദിയിലെത്തിയത്.