ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര പപ്പരാസികൾക്ക് ചുട്ട മറുപടി നൽകിയിരിക്കുന്നു. പ്രിയങ്ക ചോപ്ര രഹസ്യ വിവാഹം കഴിച്ചുവെന്ന മട്ടിൽ അടുത്തിടെ വാർത്തകൾ പ്രചരിച്ചിരുന്നു. പ്രിയങ്ക ചോപ്ര തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഗോസിപ്പിനു വിത്തു പാകിയത്. ആരാധകർക്കായി അടുത്തിടെ താരം ഒരു വിമാനയാത്രയുടെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.
ഈ ചിത്രത്തിൽ താരത്തിന്റെ കൈയിലുള്ള ആഭരണം മംഗൾസൂത്രയാണെന്ന തരത്തിലാണ് വാർത്തകൾ വന്നത്. ഇതു സാധാരണയായി വിവാഹം കഴിച്ച സ്ത്രീകൾ ധരിക്കുന്ന ആഭരണമാണ്. മംഗൾ സൂത്ര പ്രിയങ്കയുടെ കൈയിൽ കണ്ടതോടെ പ്രിയങ്ക രഹസ്യമായി വിവാഹം കഴിച്ചുവെന്ന മട്ടിൽ പപ്പരാസികൾ തട്ടിവിട്ടു.
പ്രിയങ്കയുടെ രഹസ്യവിവാഹം വൻതോതിൽ പ്രചരിച്ചതോടെ താരം തന്നെ ഇൻസ്റ്റഗ്രാമിലൂടെ പപ്പരാസികൾക്കു മറുപടിയുമായി വന്നിരിക്കുകയാണ്.
ഉൗഹാപോഹങ്ങളുടെ അങ്ങേയറ്റമാണ് ഇതെന്നും തന്റെ വിവാഹം തീർച്ചയായും എല്ലാവരെയും അറിയിക്കുമെന്നും അതൊരിക്കലും രഹസ്യവിവാഹമായിരിക്കില്ലെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. കൂടെ ആഭരണത്തിന്റെ ഒരു ക്ലോസപ് ചിത്രം കൂടിയും താരം പങ്കുവച്ചിട്ടുണ്ട്.