സിനിമയിലെ സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനിടെ നടി പ്രിയങ്ക ചോപ്രയുടെ കഴുത്തിന് പരിക്കേറ്റു. ‘ദ ബ്ലഫ്’ എന്ന ചിത്രത്തിലെ സംഘട്ടന രംഗത്തിനിടെയാണ് താരത്തിന് കഴുത്തിന് പരിക്കേറ്റത്.
ഒരു വിരലിന്റെ അത്രയും നീളമുള്ള മുറിവാണ് പ്രിയങ്കയുടെ കഴുത്തിൽ കാണാൻ സാധിക്കുന്നത്. ഇതിന്റെ ചിത്രം പ്രിയങ്ക സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ‘ജോലിക്കിടയിലെ അപകടങ്ങൾ’ എന്ന തലക്കെട്ടോടെയാണ് നടി മുറിവിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.
പത്തൊന്‍പതാം നൂറ്റാണ്ടിലെ കരീബിയന്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. കടല്‍ കൊള്ളക്കാരിയുടെ വേഷത്തിലാണ് ചിത്രത്തില്‍ പ്രിയങ്ക എത്തുന്നത്. തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനായി കഥാപാത്രം നടത്തുന്ന ശ്രമങ്ങളുടെ കഥയാണ് സിനിമ പറയുന്നത്.