അന്നത്തെ പ്രശ്നത്തില്‍ ഒത്തിരി ആളുകള്‍ എനിക്കൊപ്പം ഉണ്ടായിരുന്നു. ഞാന്‍ ഒറ്റപ്പെട്ട് പോയില്ല.
കേസ് നടത്താന്‍ 20 വര്‍ഷത്തോളം വീട്ടുകാര്‍ എനിക്കൊപ്പം നിന്നു. ആ സമയത്തും എനിക്ക് അഭിനയിക്കാന്‍ അവസരങ്ങള്‍ ലഭിച്ചിരുന്നു.
എന്റെ കരിയറിനെ അതൊട്ടും ബാധിച്ചില്ലെന്ന് പറയാം. ഒരു ബുദ്ധിമുട്ടുകളും എനിക്ക് വന്നിട്ടില്ല.
എന്റെ കല്യാണവും, ഇത്രയും നല്ലൊരു ഭര്‍ത്താവ് ജീവിതത്തിലേക്ക് വന്നതും ആ സമയത്താണ്.
20 വര്‍ഷമെടുത്തിട്ടാണ് എനിക്കു നീതി കിട്ടിയത്. തെളിവുകളുണ്ടായിരുന്നെങ്കില്‍ അന്നേ നടപടിയെടുത്തേനെ.
പുനരന്വേഷണം വേണമെന്ന് പറഞ്ഞ സമയത്തും ഞാന്‍ സഹകരിച്ചിരുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് പ്രശ്നമില്ല.
അനാവശ്യമായി എന്നെ കുറിച്ച് പറഞ്ഞാല്‍ ഞാന്‍ പ്രതികരിക്കും. മാക്സിമം സന്തോഷമായി പോവുന്നയാളാണ് ഞാന്‍. എന്റെ സ്വഭാവവും ക്യാരക്ടറും ഇങ്ങനെയാണ്.
-പ്രിയങ്ക