ന്യൂഡൽഹി: ഇന്ത്യയിൽ തെരഞ്ഞെടുപ്പു നടക്കുമ്പോൾ എന്തിനാണു പാക്കിസ്ഥാനിലെ കാര്യങ്ങൾ സംസാരിക്കുന്നതെന്നു പ്രിയങ്കാ ഗാന്ധി. മണിശങ്കർ അയ്യരുടെ പ്രസ്താവന ബിജെപി വിവാദമാക്കിയതോടെയാണ് പ്രിയങ്കയുടെ പ്രതികരണം. മുസ്ലിം ഹിന്ദു വിഭജനമാണ് ബിജെപി നടത്തുന്നത്.
രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ജാതിക്കും മതത്തിനും അടിസ്ഥാനമായുള്ള വേർതിരിവിനെ പിന്തുണയ്ക്കുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. അനാവശ്യ വിവാദങ്ങളുണ്ടാക്കി രാജ്യത്തെ ശരിയായ പ്രശ്നങ്ങൾ ഒളിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
മണിശങ്കർ അയ്യരുടെ പ്രസ്താവന കാലങ്ങൾക്കു മുമ്പുള്ളതാണ്. വർഗീയ ധ്രുവീകരണം ലക്ഷ്യം വച്ചാണ് ബിജെപി ഇപ്പോൾ ഇത് ഉയർത്തിക്കൊണ്ടു വന്നതെന്ന് അവർ പറഞ്ഞു.