കോഴിക്കോട്: വയനാട് ലോക്സഭ മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ പ്രിയങ്ക ഗാന്ധി എംപിയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും നാളെ വയനാട്ടിലെത്തും. രാവിലെ 11ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന ഇരുവരും മുക്കത്ത് ഉച്ചയ്ക്ക് 12ന് നടക്കുന്ന പൊതുസമ്മേളത്തില്‍ പങ്കെടുക്കും.
തുടര്‍ന്ന് 2.15ന് കരുളായി, 3.30ന് വണ്ടൂര്‍, 4.30ന് എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങളില്‍ പങ്കെടുക്കും.
ഞായറാഴ്ച വയനാട്ടില്‍ 10.30ന് മാനന്തവാടിയിലും 12.15ന് സുല്‍ത്താന്‍ ബത്തേരിയിലും 1.30ന് കൽപ്പറ്റയിലും സ്വീകരണ പരിപാടികളില്‍ പ്രിയങ്കയും രാഹുലും പങ്കെടുക്കും.
തുടര്‍ന്ന് വൈകുന്നേരം പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കോഴിക്കോടുനിന്ന് ഇരുവരും ഡല്‍ഹിയിലേക്ക് തിരിക്കും. പാര്‍ലമെന്റില്‍ ഇന്നലെയാണ് പ്രിയങ്ക വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്.