വയനാട്: രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിലെ എംപി സ്ഥാനം ഒഴിയുന്ന സാഹചര്യത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുമെന്നു സിപിഐ നേതൃത്വം.
പ്രിയങ്ക ഗാന്ധിക്കെതിരേ മത്സരിക്കുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷം പ്രിയങ്ക ഗാന്ധിക്കെതിരേ മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ബിജെപിയിലേക്ക് പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വയനാട്ടില്‍ മത്സരിക്കുന്ന സമയത്തുതന്നെ മറ്റൊരു സീറ്റില്‍ കൂടി മത്സരിക്കുമെന്ന് രാഹുലിന് അറിയാമായിരുന്നുവെന്നും അക്കാര്യം വയനാട് മണ്ഡലത്തിലെ ജനത്തോട് പറയാതിരുന്നത് നീതികേടാണെന്നുമുള്ള തന്റെ വിമര്‍ശനത്തില്‍ ഉറച്ചുനല്ക്കുന്നതായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുലിനെതിരേ മത്സരിച്ച സിപിഐ നേതാവ് ആനി രാജ വ്യക്തമാക്കി.
അതേസമയം രാഹുല്‍ ഗാന്ധി തിടുക്കപ്പെട്ട് തീരുമാനം എടുക്കുന്നയാളല്ലെന്നും വളരെ ആലോചിച്ച് മാത്രം തീരുമാനമെടുക്കുന്നയാളാണെന്നും ആനി രാജ പറഞ്ഞു.