തിരുവനന്തപുരം: രാഷ്ട്രീയ കേരളം ചങ്കിടിപ്പോടെ ഉറ്റുനോക്കുന്ന പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.
പോസ്റ്റൽ വോട്ടുകളും വീട്ടിലെ വോട്ടുകളും എണ്ണിത്തുടങ്കുന്പോൾ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ പ്രാരംഭ ഘട്ടം മുതൽ മുന്നിൽത്തന്നെയാണ്. തുടക്കം മുതൽ യു. ആർ പ്രദീപും ചേലക്കരയിൽ മുന്നിലാണ്. വയനാട്ടിൽ പ്രിയങ്ക ഗാന്ധി മുന്നേറ്റം തുടരുന്നു. ഇവിഎം വോട്ടുകൾ വയനാട്ടിൽ എണ്ണിത്തുടങ്ങിയപ്പോഴും വൻ ലീഡ് നിലതന്നെയാണ് യുഡിഎഫ് നിലനിർത്തുന്നത്.