ബംഗളൂരു: കരാറുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ കർണാടക ഗ്രാമവികസനമന്ത്രിയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖാർഗെയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ശക്തമാക്കുന്നതിനിടെ അദ്ദേഹത്തെ പിന്തുണച്ച് കോൺഗ്രസ്.
പ്രിയങ്ക് ഖാർഗെയുടെ സത്യസന്ധത തങ്ങൾക്കറിയാമെന്ന് ഉപമുഖ്യന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. കരാറുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സിബിഐ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നമുക്കറിയാം. ഞങ്ങളുടെ പോലീസും ഉദ്യോഗസ്ഥരും അന്വേഷണം നടത്താൻ പ്രാപ്തരാണെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.
കരാറുകാരന്റെ ആത്മഹത്യയെ രാഷ്ട്രീയവത്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു. ബിജെപിയുടെ ആരോപണം പ്രിയങ്ക് ഗാർഖെ തള്ളിയിരുന്നു. കരാറുകാരൻ സച്ചിൻ പഞ്ചാലിന്റ ആത്മഹത്യാക്കുറിപ്പിൽ ഫോറൻസിക് പരിശോധന നടക്കുകയാണെന്നും ഇതിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പ്രിയങ്ക് പറഞ്ഞു.