ഭർത്താവ് രഞ്ജിത്ത് ബിഗ് ബോസിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ അയ്യോ ഇനി ഉടനെ ഒന്നും കാണാന്‍ പറ്റില്ലല്ലോ എന്ന വിഷമായിരുന്നു എന്ന് നടി പ്രിയാ രാമൻ. ബിഗ് ബോസില്‍ കാണുന്നത് പോലെയാണ് യഥാര്‍ഥത്തിലും രഞ്ജിത്ത്. അത്രയും പാവമാണ്. ഇതുപോലൊരു മനുഷ്യന് ഈ ലോകത്ത് ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും.
ഈ സ്വഭാവുമായി ബിഗ് ബോസ് പോലൊരു ഷോ യില്‍ രഞ്ജിത്തിനെ പോലൊരാള്‍ക്ക് മുഴുവന്‍ ദിവസവും നില്ക്കാന് സാധിച്ചേക്കില്ല. പിന്നെ അദ്ദേഹം സ്വന്തം ഗ്രാമത്തിലെ സ്ലാങ്ങില്‍ സംസാരിക്കും. അതൊക്കെ വച്ച് ആരും കളിയാക്കരുത്. തമിഴ് വായില്‍ വരാത്തവരെ വേണമെങ്കില്‍ കളിയാക്കാം.
പക്ഷേ ലാംഗ്വേജിന്റെ പേരിലൊക്കെ പരിഹസിക്കുകയാണ്. കഴിഞ്ഞ ദിവസം അദ്ദേഹം ഫേക്ക് ആണെന്ന് മത്സരാര്‍ഥികള്‍ പറഞ്ഞത് കേട്ട് എന്റെ മനസ് തകര്‍ന്നുപോയി. ശേഷം അദ്ദേഹം കാമറയ്ക്ക് മുന്നില്‍ വന്നിട്ട് ഈ ലോകം എന്നെ കാറി തുപ്പിയാലും സാരമില്ല. പ്രിയ നീ മാത്രം തെറ്റിദ്ധരിക്കരുതെന്ന് കണ്ണീരോടെ പറഞ്ഞു. അതെന്റെ ഹൃദയം ഉരുക്കിക്കളഞ്ഞു. എന്ന് പ്രിയാ രാമൻ പറഞ്ഞു.