കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസിന് ആശ്വാസം. ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് റദ്ദാക്കി.
യുജിസി പറയുന്ന അധ്യാപന പരിചയം പ്രിയക്കില്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്.
അസോ. പ്രഫസര്‍ നിയമനത്തിന് ആവശ്യമായ അധ്യാപന പരിചയം തനിക്കില്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗീസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.
യു.ജി.സിയുടെ ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഗവേഷണ കാലയളവും കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ്സ് സര്‍വിസ് ഡയറക്ടര്‍ സേവനകാലയളവും അധ്യാപക പരിചയത്തില്‍ കണക്കാക്കാനാവില്ലെന്ന സിംഗിള്‍ബെഞ്ച് നിരീക്ഷണം വസ്തുതകള്‍ ശരിയായി മനസിലാക്കാതെയുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
താല്‍ക്കാലിക റാങ്ക് പട്ടികയില്‍ ഒന്നാം പേരുകാരിയായ പ്രിയക്ക് യു.ജി.സി ചട്ടം പ്രകാരം മതിയായ അധ്യാപന പരിചയമില്ലെന്ന് ആരോപിച്ച് രണ്ടാം സ്ഥാനക്കാരനായ ചങ്ങനാശേരി എസ്.ബി കോളജിലെ മലയാളം അധ്യാപകന് ഡോ. ജോസഫ് സ്കറിയ നല്കിയ ഹര്‍ജിയിലാണ് നവംബര്‍ 17ന് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവുണ്ടായത്.