‘ഞാനും രാഗേഷും തമ്മിൽ ഒന്നിച്ചു ജീവിക്കാമെന്ന കരാർ മാത്രം…’ കോ​ട​തി വി​ധി​ക്ക് പി​ന്നാ​ലെ വീ​ണ്ടും ഫേസ് ബു​ക്ക് പോ​സ്റ്റു​മാ​യി പ്രി​യ വ​ർ​ഗീസ്

സ്വ​ന്തം ലേ​ഖ​ക​ൻ
ക​ണ്ണൂ​ർ: കോ​ട​തി വി​ധി​ക്ക് പി​ന്നാ​ലെ വീ​ണ്ടും ഫേസ് ബു​ക്ക് പോ​സ്റ്റു​മാ​യി പ്രി​യ വ​ർ​ഗീ​സ്. പ​ഴ​യ മു​ത്ത​ശിക്കഥ​ക​ളി​ൽ അ​പ്പ​ക​ഷ്ണ​ത്തി​നു വേ​ണ്ടി പോ​രാ​ടി അ​പ്പ​മൊ​ന്നും കി​ട്ടാ​തെ തി​രി​ച്ചുവ​ന്ന ക​ഥ​യെ​യാ​ണ് കോ​ട​തി വി​ധി​യോ​ട് ഉ​പ​മി​ക്കു​ന്ന​ത്.

മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ​യാ​ണ് പോ​സ്റ്റി​ൽ വി​മ​ർ​ശ​ന​ങ്ങ​ളേ​റെ​യും. 2012ൽ ​അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ആ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ഒ​രാ​ൾ​ക്ക് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ആ​കാ​ൻ പു​തി​യ ഒ​രു നി​യ​മ​നം തേ​ടി പോ​കേ​ണ്ട കാ​ര്യ​മൊ​ന്നു​മി​ല്ല..​

ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ങ്കി​ൽ അ​ത് ആ​യി​രി​ക്കു​മെ​ന്നും പോ​സ്റ്റി​ൽ പ​റ​യു​ന്നു.കേ​ര​ള ഭാ​ഷ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പ​രി​സ​രം വൃ​ത്തി​യാ​ക്കു​ന്ന ചി​ത്ര​വും ഫേസ്ബു​ക്കി​ൽ കൊ​ടു​ത്തി​ട്ടു​ണ്ട്.

നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം (​എ​ൻ​എ​സ്എ​സ്) പ​രി​പാ​ടി​യി​ൽ കു​ഴി വെ​ട്ടി​യാ​ൽ അ​ധ്യാ​പ​ന പ​രി​ച​യ​മാ​കു​മോ എ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യി പ്രി​യ വ​ർ​ഗീ​സി​ന്‍റെ ഫേസ്ബു​ക്ക് പോ​സ്റ്റ് വി​വാ​ദ​മാ​യി​രു​ന്നു.

ഇ​ന്ന​ലെ ഹൈ​ക്കോ​ട​തി​യി​ലും ഇ​തി​നെ​തി​രേ വി​മ​ർ​ശ​നം ഉ​ണ്ടാ​യി​രു​ന്നു. ” നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​നു വേ​ണ്ടി കു​ഴി​യ​ല്ല, ക​ക്കൂ​സ് വെ​ട്ടി​യെ​ങ്കി​ലും അ​ഭി​മാ​നം മാ​ത്ര​മെ​ന്നു​ള്ള പോ​സ്റ്റാ​ണ് വി​വാ​ദ​ത്തി​ലാ​യി​രു​ന്ന​ത്.

ഇ​തി​നി​ട​യി​ലാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.പ്രി​യ വ​ർ​ഗീ​സി​ന്‍റെ ഫേസ്ബു​ക്ക് പോ​സ്റ്റ്; യ​ഥാ​ർ​ഥ​ത്തി​ൽ ഒ​രു ജോ​സ​ഫ് സ്‌​ക​റി​യ​യും ഒ​രു പ്രി​യ വ​ർ​ഗീ​സും ത​മ്മി​ൽ ഒ​രു അ​പ്പ​ക്കഷ്ണ​ത്തി​ന് വേ​ണ്ടി പ​ഴ​യ മു​ത്ത​ശി ക​ഥ​ക​ളി​ലെ പൂ​ച്ച​ക​ളെ​പ്പോ​ലെ പോ​യി അ​പ്പ​മൊ​ന്നും കി​ട്ടാ​തെ തി​രി​ച്ചുവ​ന്ന ക​ഥ​യെ​യാ​ണ് സ​ർ​ക്കാ​ർ-ഗ​വ​ർ​ണ​ർ പോ​ര്, പാ​ർ​ട്ടി പോ​ര്, ത​ല​മു​റ​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള പോ​ര് എ​ന്നൊ​ക്കെ പൊ​ലി​പ്പി​ക്കു​ന്ന​ത്.

എ​ന്‍റെ പൊ​ലി​പ്പീ​രു​കാ​രെ ഒ​റ്റ ഒ​രു കാ​ര്യം ചോ​ദി​ച്ചോ​ട്ടെ ഞാ​നും കെ.കെ. രാ​ഗേ​ഷും ത​മ്മി​ൽ ഉ​ള്ള​ത് അ​ച്ഛ​ൻ-മ​ക​ൾ ബ​ന്ധ​മൊ​ന്നു​മ​ല്ല. ഒ​ന്നി​ച്ചു ജീ​വി​ക്കാം എ​ന്നൊ​രു ക​രാ​ർ മാ​ത്ര​മാ​ണ്..​

ആ ക​രാ​ർ ഞ​ങ്ങ​ളി​ൽ ആ​രെ​ങ്കി​ലും ഒ​രാ​ൾ അ​വ​സാ​നി​പ്പി​ച്ചാ​ൽ പി​ന്നെ നി​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഉ​ന്ന​ത​ന്‍റെ ഭാ​ര്യ എ​ന്ന് സ്റ്റോ​റി കൊ​ടു​ക്കാ​നു​ള്ള സ്കോ​പ്പ് അ​തോ​ടെ അ​വ​സാ​നി​ക്കും. അ​ല്ലെ​ങ്കി​ൽ അ​ത്ര​യേ ഉ​ള്ളൂ നി​ങ്ങ​ടെ സ്റ്റോ​റി​ക്ക് കെ​ട്ടു​റ​പ്പ്.

ഇ​നി അ​ത​ല്ല കെ. ​കെ. രാ​ഗേ​ഷ് എ​ന്ന പാ​ർ​ട്ടി അം​ഗ​ത്തെ പാ​ർ​ട്ടി അ​ങ്ങ് പു​റ​ത്താ​ക്കി എ​ന്ന് വയ്​ക്കു​ക. അ​പ്പോ​ഴും സ്റ്റോ​റി​ലൈ​ൻ പൊ​ട്ടും. പാ​ലോ​റ മാ​ത മു​ത​ൽ പു​ഷ്പ​ൻ വ​രെ​യു​ള്ള ഈ ​പ്ര​സ്ഥാ​ന​ത്തി​ൽ കെ.കെ. രാ​ഗേ​ഷ് എ​ന്ന​ത് എ​പ്പോ വേ​ണ​മെ​ങ്കി​ലും ഒ​രു പൂ​വ് വീ​ഴു​മ്പോ​ലെ വീ​ഴാ​വു​ന്ന ഒ​രാ​ളാ​ണെ​ന്ന് കാ​ണാ​ൻ നി​ങ്ങ​ൾ പ​ഠി​ച്ച സ്കൂ​ളു​ക​ളി​ൽ ഒ​ന്നും വാ​ങ്ങാ​ൻ കി​ട്ടു​ന്ന ക​ണ്ണ​ട വ​ച്ചാ​ൽ പ​റ്റി​ല്ല എ​ന്ന​റി​യാം.

എ​ങ്കി​ലും യ​ഥാ​ർ​ഥ കാ​ഴ്ച ഇ​ല്ലാ​താ​വു​ന്നി​ല്ല. അ​ത് പ​റ​ഞ്ഞു എ​ന്ന് മാ​ത്രം.2021 ന​വം​ബ​ർ 18ന് ​ന​ട​ന്ന ഒ​രു ഇ​ന്‍റ​ർ​വ്യൂ​വി​ന്‍റെ -യ​ഥാ​ർ​ഥത്തി​ൽ ഇ​ന്‍റ​ർ​വ്യൂ​വി​ന്‍റെ അ​ല്ല ചു​രു​ക്ക​പ്പ​ട്ടി​ക​യു​ടെ -റാ​ങ്ക് ലി​സ്റ്റി​നെ ചൊ​ല്ലി​യാ​ണ​ല്ലോ ത​ർ​ക്കം.(​നി​യ​മ​ന​വും നി​യ​മ​ന ഉ​ത്ത​ര​വ് പോ​ലും സം​ഭ​വി​ച്ചി​ട്ടി​ല്ല -മാ​ധ്യ​മ ഭാ​ഷ ക​ണ്ടു തെ​റ്റി​ദ്ധ​രി​ച്ചു പോ​ക​രു​ത് ).

ഇ​തി​ലി​പ്പോ പ്രി​യ വ​ർ​ഗീ​സ് എ​ന്ന വ്യ​ക്തി​ക്ക് സ​ങ്ക​ട​പ്പെ​ടാ​ൻ മാ​ത്രം ഒ​ന്നു​മി​ല്ല. പൊ​ന്നു ത​മ്പു​രാ​ന്‍റെ ച​ക്ര​മ​ല്ല കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ശ​മ്പ​ളം മാ​സാ​മാ​സം വാ​ങ്ങു​ന്ന ഒ​രാ​ളാ​ണ് നി​ല​വി​ൽത​ന്നെ അ​യാ​ൾ. 2012ൽ ​അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ആ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ഒ​രാ​ൾ​ക്ക് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ആ​കാ​ൻ പു​തി​യ ഒ​രു നി​യ​മ​നം തേ​ടി പോ​കേ​ണ്ട കാ​ര്യ​മൊ​ന്നു​മി​ല്ല.

ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ങ്കി​ൽ അ​ത് ആ​യി​രി​ക്കും. പി​ന്നെ ഈ ​ക​ളി​യി​ൽ പ​ന്തു​രു​ട്ടാ​ൻ എ​നി​ക്കു​ണ്ടാ​യി​രു​ന്ന ഒ​രു കൗ​തു​കം ഈ ​ത​ള്ളി​മ​റി​ക്കു​ന്ന​വ​രെ മാ​ന്താ​ൻ എ​നി​ക്ക് പ​ണ്ടേ ഇ​ഷ്ട​മാ​യി​രു​ന്നു എ​ന്ന​താ​ണ്.

റി​ട്ട​യ​ർ ചെ​യ്യാ​ൻ കാ​ലും നീ​ട്ടി ഇ​രി​ക്കു​മ്പോ​ഴും അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ പോ​ലും ആ​കാ​ത്ത ഒ​രാ​ൾ ചാ​ന​ലി​ൽ വ​ന്നി​രു​ന്നു എ​ന്‍റെ ച​രി​ത്ര​പ്ര​ബ​ന്ധം വാ​യി​ക്കാ​ത്ത ച​രി​ത്ര​കാ​ര​ന്മാ​ർ ഭൂ​മി​മ​ല​യാ​ള​ത്തി​ൽ ഉ​ണ്ടാ​വി​ല്ല എ​ന്നൊ​ക്കെ ഗീ​ർ​വാ​ണ​മ​ടി​ക്കു​ന്ന​ത് കേ​ട്ട​പ്പോ​ൾ ആ​ഹാ കൊ​ള്ളാ​ല്ലോ എ​ന്ന് തോ​ന്നി​യ ഒ​രു തോ​ന്ന​ൽ.

ഞാ​ൻ പ​ഠി​പ്പി​ച്ച കു​ട്ടി​ക​ളോ അ​വ​രു​ടെ പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ളോ പ​ങ്കെ​ടു​ക്കു​ന്ന ഒ​രു മ​ത്സ​ര​ത്തി​ലും വ​ർ​ത്ത​മാ​ന​ത്തി​ലും ഭാ​വി​യി​ലും പ​ങ്കെ​ടു​ക്കു​ക​പോ​ലും ചെ​യ്യി​ല്ല എ​ന്ന ഉ​റ​ച്ച തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ള്ള ഒ​രാ​ൾ എ​ന്ന നി​ല​യ്ക്ക് അ​ത്ത​രം ധാ​ർ​മി​ക പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഈ ​പോ​രാ​ട്ട​ത്തി​ന് ത​ട​സവു​മാ​യി​ല്ല.

മാ​ത്ര​മ​ല്ല ആ ​റാ​ങ്ക് പ​ട്ടി​ക​യി​ൽ ഉ​ള്ള ഏ​ക സ്ത്രീ ​ഞാ​ൻ ആ​യി​രു​ന്നു. ക​ണ്ണൂ​ര് ത​ന്നെ ഞാ​ൻ ആ​രാ​ധി​ക്കു​ന്ന സ്ത്രീ​ക​ളാ​യ നി​ര​വ​ധി മ​ല​യാ​ളം അ​ധ്യാ​പി​ക​മാ​ർ ഉ​ണ്ട്. ഡോ. ​ആ​ർ. രാ​ജ​ശ്രീ​യെ​പ്പോ​ലെ ഡോ. ​ജി​സ ജോ​സി​നെ​പ്പോ​ലെ.

അ​വ​രൊ​ന്നും അ​പേ​ക്ഷി​ക്കാ​ത്ത​ത്കൊ​ണ്ടു കൂ​ടി​യാ​വ​ണം എ​നി​ക്ക് ഈ ​ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ത​ന്നെ വ​രാ​നാ​യ​ത് എ​ന്നാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്. ഇ​തൊ​ക്കെ​യാ​ണ് പ്രി​യ വ​ർ​ഗീ​സ് എ​ന്ന വ്യ​ക്തി​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ പ​റ​യാ​നു​ള്ള​ത്.

ദീ​ർ​ഘ​കാ​ലം അ​ധ്യാ​പ​ക​ൻ കൂ​ടി​യാ​യി​രു​ന്ന ഡോ. ​എം. സ​ത്യ​ൻ കേ​ര​ള​ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ആ​യി ചു​മ​ത​ല ഏ​റ്റെ​ടു​ത്ത്‌ അ​ധി​ക ദി​വ​സ​മാ​കും മു​ൻ​പ് ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പ​രി​സ​രം കാ​ടു പി​ടി​ച്ചു കി​ട​ക്കു​ന്ന​ത് ക​ണ്ട അ​ദ്ദേ​ഹം അ​തൊ​ന്നു വെ​ടി​പ്പാ​ക്കി​യേ പ​റ്റൂ എ​ന്ന് തീ​രു​മാ​നി​ച്ചു.

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpriya.varghese.5492%2Fposts%2Fpfbid0bDQ6TR2bYyhLxmjcHLJJFfebXPE5FgSnjFUzV1L8RBsczWkwM4asrcVoPRqqA7DPl&show_text=true&width=500″ width=”500″ height=”490″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”></iframe>

Related posts

Leave a Comment