അഡാർ ലൗവിലെ പാട്ട് ഹിറ്റായതിനുശേഷം ഒരുപാട് ട്രോളുകള്‍ വന്നിരുന്നു. എല്ലാവരും കൂടി താഴ്ത്തിക്കെട്ടിയോന്ന് ചോദിച്ചാല്‍ താഴാന്‍ വേണ്ടി ഞാന്‍ പൊങ്ങിയിട്ടില്ലായിരുന്നു.
ആ സമയത്ത് ഞാന്‍ അത്രയൊന്നും വലുതായിട്ടില്ല. ഹൈപ്പ് കിട്ടി നില്ക്കുന്ന സമയത്താണെങ്കിലും പുറത്ത് നില്ക്കുന്ന ആളുകള്‍ക്കാണ് അവള് ഒരു സെലിബ്രിറ്റി ആയെന്ന് തോന്നിയത്.
ഒരു രാത്രി കൊണ്ട് എല്ലാം മാറി മറിഞ്ഞ് ഒരു സെലിബ്രിറ്റിയായെന്ന് എല്ലാവര്ക്കും തോന്നിയിരിക്കാം.
അപ്പോഴും ഞാന്‍ വളരെ സാധാരണ രീതിയില്‍ എന്റെ കാര്യങ്ങള്‍ നോക്കി മുന്നോട്ട് പോയി കൊണ്ടിരിക്കുകയായിരുന്നു.
ഇതൊരു അവസരമാണെന്നും നല്ലൊരു തുടക്കം ലഭിച്ചുവെന്നും പറയാം. ഇവിടെ നിന്നും അതിനെ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ച് മാത്രമേ ആ സമയത്ത് നമ്മള് ചിന്തിച്ചിരുന്നുള്ളു.
ഞാന്‍ ഭയങ്കരമായി വിജയിച്ചു, എനിക്ക് ഭയങ്കര പ്രശസ്തിയായി എന്നൊന്നും എനിക്ക് തോന്നിയിട്ടേയില്ല. അതുകൊണ്ട് തന്നെ എല്ലാവരും കൂടി വലിച്ച് താഴയിട്ടപ്പോഴും അതും എന്നെ കാര്യമായി ബാധിച്ചില്ല.
-പ്രിയ വാര്യർ