പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിനെ ഏറ്റെടുത്ത് വിപണിയില്‍ ലാഭം കൊയ്യുകയാണ് കച്ചവടക്കാര്‍. പ്രിയങ്കയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ സാരികളാണ് കച്ചവടക്കാര്‍ ഇത്തവണ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ സാരിക്ക് പ്രിയമേറിയിരിക്കുകയാണ്.
ഇന്ദിരാ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങളാണ് സാരിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ചിഹ്നവും സാരിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 700 രൂപയാണ് ഒരു സാരിയുടെ വില. ഗുജറാത്തില്‍ നിന്നുമാണ് സാരികള്‍ നിര്‍മിക്കുന്നത്.
നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ പതിച്ച സാരികളും നമോ തൊപ്പികളും ടീ ഷര്‍ട്ടുകളും വിപണിയില്‍ ലഭ്യമാണ്. 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് മോദി ജാക്കറ്റിന് വലിയ പ്രചാരമായിരുന്നു ലഭിച്ചത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മോദിയുടെ ചിത്രം പതിച്ച വസ്ത്രങ്ങള്‍ക്ക് വലിയ ഡിമാന്‍ഡാണ്.