സം​സ്ക​രി​ച്ച പെ​പ്പ​റോ​ണി ബീ​ഫ് യു​എ​ഇ​യി​ൽ നി​രോ​ധി​ച്ചു

ദു​ബാ​യ്: പ്ര​ത്യേ​ക​രീ​തി​യി​ൽ സം​സ്ക​രി​ച്ചെ​ടു​ക്കു​ന്ന പെ​പ്പ​റോ​ണി ബീ​ഫി​ന്‍റെ വി​ൽ​പ​ന യു​എ​ഇ​യി​ൽ നി​രോ​ധി​ച്ചു. അ​പ​ക​ട​കാ​രി​യാ​യ ലി​സ്റ്റീ​രി​യ മോ​ണോ സൈ​റ്റോ​ജീ​ൻ ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം മാം​സ​ത്തി​ൽ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. രാ​ജ്യ​ത്തെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ​നി​ന്ന് ഇ​വ നീ​ക്കം ചെ​യ്യാ​നും ഇ​തി​ന്‍റെ ഉ​ത്പാ​ദ​നം നി​ർ​ത്താ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഗ​ർ​ഭി​ണി​ക​ൾ, 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ, രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ർ തു​ട​ങ്ങി​യ​വ​രി​ൽ ഈ ​ബാ​ക്ടീ​രി​യ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ പ​റ​ഞ്ഞു.

2025 മാ​ർ​ച്ചി​ൽ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന 250 ഗ്രാം ​പാ​ക്കേ​ജ് ഉ​ത്പ​ന്ന​ങ്ങ​ളി​ലാ​ണ് ബാ​ക്ടീ​രി​യ ക​ണ്ടെ​ത്തി​യ​ത്. യു​എ​ഇ​യി​ൽ ഇ​ത്ത​രം ബീ​ഫ് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ക​മ്പ​നി​ക​ൾ​ക്കെ​തി​രേ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment