തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് തമിഴ് സിനിമാനിര്‍മാതാവ് കെ രാജന്. നയന്‍താര, അജിത്ത്, തൃഷ, ആന്‍ഡ്രിയ എന്നീ താരങ്ങള്‍ക്ക് എതിരെയാണ് വിമര്‍ശനം.
താരങ്ങള്‍ക്ക് അഹങ്കാരമാണെന്നും നിര്‍മാതാവിനെ ഗൗനിക്കാതെയാണ് പല താരങ്ങളും ഇടപെടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
സൂപ്പര്‍താരമായ ശേഷം അഭിനയിച്ച സിനിമയുടെ ഓഡിയോ റിലീസിനു വരില്ലെന്ന നിലപാടാണ് അജിത്തിന്റേതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നിലപാടുകള്‍ എടുക്കുന്ന താരങ്ങളുടേത് വലിയ അഹങ്കാരമാണെന്നും അദ്ദേഹം ആരോപിച്ചു.
വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുവരാന്‍ വളരെ ചുരുക്കം ഹീറോകള്‍ മാത്രമേ ശ്രമിക്കൂ. പതിനഞ്ചു പേര്‍ക്കുള്ള ഭക്ഷണം വീട്ടില്‍ നിന്ന് കൊണ്ടുവന്നിരുന്ന ആളായിരുന്നു എംജിആര്‍.
അങ്ങനെ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. എന്നാല്‍, ഇന്നത്തെ കാലത്ത് വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുവരുന്നവര്‍ ഇല്ല എന്നു തന്നെ പറയാമെന്നും ആ ഹോട്ടലില്‍ നിന്നും മീന്‍ വാങ്ങിക്കൂ, ഈ ഹോട്ടലില്‍ നിന്നും വറുത്തത് വാങ്ങൂ എന്ന് പറയുന്നവരാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
സൂപ്പര്‍ താരങ്ങള്‍ക്ക് കോടിക്കണക്കിന് രൂപ പ്രതിഫലം കൊടുക്കുന്നത് പോരാതെ ഇഷ്ടപ്പെട്ട ഭക്ഷണം തേടിപ്പിടിച്ച് വാങ്ങിക്കൊണ്ടു വരണമെന്ന നിലപാടാണ് പലപ്പോഴും അവര്‍ സ്വീകരിക്കുന്നതെന്നും നിര്‍മാതാവ് ആരോപിച്ചു.
അഭിനയിച്ച സിനിമയുടെ ഓഡിയോ ഫംഗ്ഷന് വരാന്‍ തൃഷയ്ക്ക് പതിനഞ്ചു ലക്ഷം രൂപ വേറെ നല്‍കണം. നടി ആന്‍ഡ്രിയയ്ക്ക് മേക്കപ്പ്മാന് മുംബൈയില്‍ നിന്ന് തന്നെ വേണമെന്ന് നിര്‍ബന്ധമാണെന്നും രാജന് പറഞ്ഞു.
നയന്‍താര ഷൂട്ടിംഗിനു വരുന്നത് ഏഴ് അസിസ്റ്റന്റുമായിട്ടാണെന്നും ഒരാള്‍ക്ക് പതിനയ്യായിരം രൂപയാണ് ഒരു ദിവസം പ്രതിഫലമെന്നും ഇതിനു മാത്രം ഒരു ദിവസം നിര്‍മാതാവിന് ഒരു ലക്ഷത്തിലധികം രൂപയാണ് ചെലവെന്നും അദ്ദേഹം പറഞ്ഞു.
അമ്പതു ദിവസം ഷൂട്ടിംഗ് ഉണ്ടെങ്കില്‍ അമ്പതു ലക്ഷം രൂപ അസിസ്റ്റന്റുകളുടെ കൂലിയായി മാത്രം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
പണ്ട് നടനും നടിക്കും ഓരോ കാരവാന് ഉണ്ടായിരുന്ന കാലത്ത് നിന്ന് ഇപ്പോള്‍ ഒരു സിനിമയ്ക്ക് വേണ്ടി പത്തും പന്ത്രണ്ടും കാരവാന് സംഘടിപ്പിക്കേണ്ട അവസ്ഥയിലാണ് നിര്‍മാതാക്കളെന്നും അദ്ദേഹം പറഞ്ഞു.