കൊച്ചി: സിനിമാ ചിത്രീകരണത്തിനായി യുവതില്‍ നിന്നും 27 ലക്ഷം രൂപ കടം വാങ്ങിയ ശേഷം തിരികെ നല്‍കാതെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സിനിമാ നിര്‍മാതാവ് സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
കേസുമായി ബന്ധപ്പെട്ട് മലപ്പുറം കീഴുംപറമ്പ് സ്വദേശി എം.കെ. ഷക്കീര്‍ (46) ആണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്.
പ്രതി തൃക്കാക്കര സ്വദേശിയായ യുവതിയെ നായികയായി തീരുമാനിച്ച സിനിമയില്‍ പണത്തിന്റെ കുറവ് മൂലം ചിത്രീകരണം മുടങ്ങുമെന്ന് ധരിപ്പിച്ച് തിരികെ കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയില്‍ നിന്നും 27 ലക്ഷം രൂപ വാങ്ങിയത്. പി
ന്നീട് യുവതി പണം തിരികെ ആവശ്യപ്പെട്ടതോടെ ഇയാള്‍ യുവതിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയുമായിരുന്നു.
ഇതോടെ യുവതി പാലാരിവട്ടം പോലീസില്‍ പരാതി നല്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.