വിവാഹാഭ്യര്‍ഥ നിരസിച്ച നടിയെ നടുറോഡില്‍ കുത്തിവീഴ്ത്തി നിര്‍മാതാവ്. ഹിന്ദി സീരിയല്‍ സിനിമാ നടി മല്‍വി മല്‍ഹോത്രയെയാണ് നിര്‍മാതാവ് യോഗേഷ് മഹിപാല്‍ സിങ് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്.
നടിക്ക് മൂന്ന് തവണയാണ് കുത്തേറ്റത്. മല്‍വി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം മുംബൈയിലെ അന്ധേരിയിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ച രാത്രി മല്‍വി കഫേയില്‍ നിന്നും വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
നടിയുടെ കാര്‍ തടഞ്ഞു നിര്‍ത്തിയാണ് യോഗേഷ് കത്തികൊണ്ട് തലങ്ങും വിലങ്ങും കുത്തിയത്. ഇരുവരും സുഹൃത്തുക്കളായിരുന്നു.
എന്നാല്‍ യോഗേഷിന് പിന്നീട് മല്‍വിയോടു പ്രണയം തോന്നുകയായിരുന്നു. തുടര്‍ന്ന് വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്തു.എന്നാല്‍ നടി ഇത് നിരസിക്കുകയായിരുന്നു.
ഇതിന്റെ വാശിയ്ക്ക് നടിയുടെ കാര്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തിയ യോഗേഷ് അവരെ കത്തികൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വയറിലും ഇരുകൈകളിലുമായാണ് കുത്തേറ്റത്. സംഭവത്തിനു തൊട്ടുപിന്നാലെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.