കോവിഡ് 19ന്റെ ഭീതിയില്‍ ലോകം വിറങ്ങലിക്കുമ്പോഴും സൈബര്‍ കുറ്റവാളികള്‍ക്ക് പഞ്ഞമില്ല.
പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്നു പറഞ്ഞതു പോലെ വ്യാജ പ്രചരണങ്ങളിലൂടെ ജനങ്ങളെ ഭയപ്പെടുത്തുകയും കോവിഡിനെതിരായ പ്രവര്‍ത്തനങ്ങള്‍ വഴിതെറ്റിക്കുകയും ചെയ്യുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുകയാണ്.
കേരള പൊലീസിന്റെ സൈബര്‍ സുരക്ഷാ ഭാഗ്യ ചിഹ്നമായ പ്രൊഫസര്‍ പോയിന്റര്‍ കൊറോണ വ്യാപനം തടയുവാന്‍ നിര്‍ദേശങ്ങളുമായി എത്തുകയാണ്.
സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം തടയുകയാണ് പ്രൊഫസര്‍ പോയിന്റര്‍ എന്ന അനിമേഷന്‍ കഥാപാത്രത്തിലൂടെ പൊലീസ് ലക്ഷ്യമിടുന്നത്.
ആര്‍ട്ടിസ്റ്റ് നന്ദന്‍ പിള്ള സൃഷ്ടിച്ച ഈ കഥാപാത്രത്തിന് എഡിജിപി മനോജ് എബ്രഹാം ഐ പി എസ്സ് ആണ് പേരിട്ടത്.
ഓര്‍ഗ്പീപ്പിള്‍ അനിമേഷന്‍ ചീഫ് ആനന്ദ്j അനിമേഷനും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. റോബര്‍ട്ട് കുര്യാക്കോസ് ആണ് ശബ്ദം നല്‍കിയിരിക്കുന്നത്.
മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണലുമായി ചേര്‍ന്നാണ് ഈ വിഡിയോ തയാറാക്കിയിരിക്കുന്നത്. സൈബര്‍ കുറ്റവാളികളെ തേടി പ്രൊഫസര്‍ പോയിന്റര്‍ ഇനിയെത്തുമെന്ന് പ്രതീക്ഷിക്കാം.