ഒറ്റപ്പാലം: കലാകാരൻമാരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ വിരുതനെ റിമാൻഡ് ചെയ്തു.അമേരിക്കയിൽ കലാകാരൻമാർക്ക് പരിപാടികൾക്ക് അവസരം നൽകാമെന്നുപറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ പട്ടാന്പി സ്വദേശി കൊപ്പം ആമയൂർ രവി നായരെ (48) കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. കലാകാരന്മാരിൽ നിന്ന് 5.61 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
അമേരിക്കയിലെ ചിക്കാഗോയിൽ വേദിനൽകാമെന്ന് വാഗ്ദാനംചെയ്താണ് വെള്ളിനേഴി കലാഗ്രാമത്തിലെ കലാകാര·ാരിൽനിന്ന് ഇയാൾ 5.61 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയത്.
മംഗലാപുരത്ത് ഒളിവിൽക്കഴിയവേയാണ് പിടിയിലായത്. ചെർപ്പുളശ്ശേരി എസ്ഐ അബ്ദുൾസലാം, എസ്സിപിഒ ഗോവിന്ദൻകുട്ടി, സിപിഒ കൃഷ്ണകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചിക്കാഗോയിലെ ഹിന്ദു ടെന്പിൾ ഓഫ് ഗ്രേറ്റർ ചിക്കാഗോ എന്ന ക്ഷേത്രത്തിൽ സംഗീതക്കച്ചേരി നടത്താൻ അവസരം നൽകാമെന്നും ഇവന്റ് കോഓർഡിനേറ്റർ ആക്കാമെന്നും പറഞ്ഞ് ഒരു വ്യക്തിയിൽനിന്നും 1.95 ലക്ഷം രൂപ വാങ്ങിയശേഷം നാടുവിട്ടെന്നാണ് പരാതി. 2020 അവസാനമാണ് കേസിനാസ്പദമായ സംഭവം.
ഈ വ്യക്തി നൽകിയ തുക ഉൾപ്പെടെ വെള്ളിനേഴി സ്വദേശികളായ പലരിൽനിന്നുമായി 5.61 ലക്ഷംരൂപ തട്ടിയെടുത്തെന്നാണ് പോലീസന്വേഷണത്തിൽ വ്യക്തമായത്.