ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യനി​ല​യി​ൽ പു​രോ​ഗ​തി​; ഫി​സി​യോ തെ​റാ​പ്പി ചി​കി​ത്സ​യുടെ ഭാഗമായി നടന്നു തുടങ്ങിയെന്ന് ഡോക്ടർമാർ


തി​രു​വ​ന​ന്ത​പു​രം: ബം​ഗ​ളൂ​രു​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ നി​ല​യി​ൽ പു​രോ​ഗ​തി​യു​ള്ള​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ.

ഫി​സി​യോ തെ​റാ​പ്പി ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി അ​ദ്ദേ​ഹ​ത്തെ ന​ട​ത്തി​ച്ച് തു​ട​ങ്ങി​യ​താ​യും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. 15 ദി​വ​സ​ത്തെ ആ​രോ​ഗ്യ​നി​ല​യി​ലു​ണ്ടാ​കു​ന്ന പു​രോ​ഗ​തി​യെ വി​ല​യി​രു​ത്തി​യാ​യി​രി​ക്കും തു​ട​ർ​ന്നു​ള്ള ചി​കി​ത്സ​യെ കു​റി​ച്ച് തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 12നാ​ണ് എ​ഐ​സി​സി ഏ​ർ​പ്പാ​ടാ​ക്കി​യ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യെ ബം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ച​ത്.

Related posts

Leave a Comment