തൊഴിലിടങ്ങളിൽ പലരും മാനസിക പീഡനത്തിനിരയാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വാർത്തയാണ് ചൈനയിൽ നിന്നും പുറത്ത് വരുന്നത്. തന്റെ ജീവനക്കാർക്ക് ചൈനയിലെ പ്രോജക്ട് മാനേജരായ പൂ നൽകിയ ഉപദേശമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
നിങ്ങൾ സ്വന്തം കുടുംബത്തേക്കാൾ നിങ്ങളുടെ ജോലിക്കാണ് മുൻഗണന നൽകേണ്ടത്. ‘വീട്ടിൽ ആരെങ്കിലും മരിച്ചാൽ പോലും ജോലി തീർത്തിട്ടല്ലാതെ തിരിഞ്ഞ് പോലും നോക്കരുത്’ എന്നാണ് മാനേജർ ജീവനക്കാരോട് പറഞ്ഞത്. മരിച്ചവർ ചീഞ്ഞഴുകിയാലും ജോലിയിലായിരിക്കണം ശ്രദ്ധ. തൽക്കാലം മരിച്ചവർ അഴുകി പോകട്ടെയെന്ന് കരുതി ജോലി തുടരണമെന്നും ഇതോടൊപ്പം അയാള്‍ കൂട്ടിച്ചേര്‍ത്തു.
സോഷ്യൽ മീഡിയയിൽ ഇയാൾക്കെതിരേ ധാരാളം വിമർശനമാണ് ഉയർന്നത്. സംഭവം വിവാദമായതോടെ എല്ലാ ജീവനക്കാരോടും പൂ മാപ്പ് പറഞ്ഞു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.