കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്നാരോപിച്ച് തനിക്കെതിരേ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ് ലിംലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം.ഷാജി നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ജസ്റ്റീസ് എ.എ. സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു.
കോഴിക്കോട് കല്ലായി സ്വദേശി അഡ്വ. എം.ആര്. ഹരീഷ് നല്കിയ പരാതിയിലാണ് കോഴിക്കോട് വിജിലന്‍സ് കോടതി കെ.എം. ഷാജിക്കെതിരേ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്.
കെ.എം. ഷാജി അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നും ഭാര്യയുടെ പേരില്‍ സ്ഥലം വാങ്ങി 1.62 കോടി രൂപ ചെലവിട്ടു വീടുവച്ചെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. സര്‍ക്കാരിന്റെ പ്രോസിക്യൂഷന് അനുമതിയില്ലാതെയാണ് തനിക്കെതിരേ കേസെടുത്തതെന്ന് ഹര്‍ജിയില്‍ പറയുന്നു.