ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ നായികമാരില്‍ ഒരാളാണ് ബോളിവുഡ് നടി രേഖ. നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായ നടിയുടെ പേരില്‍ നിരവധി ഗോസിപ്പുകളും ഉണ്ടായിട്ടുണ്ട്. അമിതാഭ് ബച്ചനും രേഖയും തമ്മിലുള്ള ബന്ധമാണ് എല്ലാ കാലത്തും ചര്‍ച്ചയാവാറുള്ളത്.
കഴിഞ്ഞ കുറെക്കാലമായി സിനിമയില്‍നിന്ന് മാറി ജീവിക്കുകയാണ് രേഖ. പൊതുപരിപാടികളിലും ചില ബര്‍ത്ത് ഡേ പാര്‍ട്ടികളിലും ഒക്കെ നടിയുടെ സാന്നിധ്യം ശ്രദ്ധേയമാണ്. 180ലധികം ചിത്രങ്ങളില്‍ ശക്തമായ പ്രകടനം കാഴ്ചവച്ചിട്ടുള്ള രേഖ ദേശീയ പുരസ്കാരവും പത്മശ്രീയും ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
പത്ത് വര്‍ഷമായി സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് താരം. ചില ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്ന നടിയുടെ ചിത്രങ്ങളും വീഡിയോകളും വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുള്ളത്. ഇത്രയും വര്‍ഷം സിനിമകള്‍ ചെയ്യാതെ ഇരുന്നിട്ടും വളരെ രാജകീയമായ ജീവിതശൈലിയാണ് രേഖ പുലര്‍ത്തുന്നതെന്നാണ് പപ്പരാസികള്‍ പറയുന്നത്. സിനിമ ചെയ്യുന്നില്ലെങ്കിലും മറ്റ് പല സ്രോതസുകളില്‍ നിന്നും ധാരാളം പണം രേഖ സമ്പാദിക്കുന്നുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
രേഖയ്ക്ക് മുംബൈയിലും ദക്ഷിണേന്ത്യയിലുമായി ധാരാളം വീടും സ്വത്തുക്കളുമുണ്ട്. അതൊക്കെ വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. അവയില്‍നിന്ന് പ്രതിമാസം ലക്ഷക്കണക്കിന് രൂപയാണ് നടി സമ്പാദിക്കുന്നത്. ഇത് കൂടാതെ ടിവി സീരിയലുകളിലോ റിയാലിറ്റി ഷോകളിലോ അതിഥിയായി എത്തുന്നതിനും വലിയ തുക നടി ഈടാക്കുന്നു.
അതുപോലെ സ്റ്റേജ് പ്രോഗ്രാമുകള്‍ക്കും അവാര്‍ഡ് ഷോകളില്‍ പങ്കെടുക്കുന്നതിനുമൊക്കെ വലിയ തുക നടി ചോദിച്ച് വാങ്ങുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണെങ്കില്‍ പരസ്യബോര്‍ഡുകളില്‍ തന്റെ ചിത്രം ഉപയോഗിക്കുന്നതിന് പത്തു മുതല്‍ 20 ലക്ഷം രൂപ വരെ നടി ഈടാക്കുന്നതായിട്ടാണ് വിവരം.
സിനിമകളില്‍നിന്ന് സമ്പാദിച്ചതെല്ലാം അമിതമായ ചെലവുകള്‍ക്കായി എടുക്കുന്നതിന് പകരം നടി ബാങ്കുകളില്‍ നിഷേപിക്കുകയായിരുന്നു. അത്തരത്തില്‍ വന്‍തുകയുടെ ഫിക്സ്ഡ് ഡെപ്പോസിറ്റുകള്‍ നടിയുടെ പേരിലുണ്ട്.
രാജ്യസഭാംഗവും എംപിയും ആയിട്ടുള്ള രേഖയ്ക്ക് ഇക്കാലയളവില്‍ മറ്റ് അലവന്‍സുകള്‍ക്കൊപ്പം വന്‍ ശമ്പളവും ലഭിച്ചിരുന്നു. കൂടാതെ ഏതെങ്കിലും സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന് രൂപയാണ് വാങ്ങിക്കുന്നത്. ഫസ്റ്റ് പോസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം രേഖയുടെ ആകെ ആസ്തി 332 കോടി രൂപയാണ്.
നിലവില്‍ മുംബൈയിയിലാണ് രേഖ താമസിക്കുന്നത്. ബസേര എന്നാണ് നടിയുടെ ബംഗ്ലാവിന്റെ പേര്. 100 കോടി രൂപയാണ് ഇതിന്റെ വിലയെന്ന് പറയപ്പെടുന്നു. ഇതുപോലെ രാജ്യത്ത് പലയിടങ്ങളിലുമുള്ള വീടുകൾക്കും കോടികൾ വിലമതിക്കുമെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു.