പട്ന: ബിഹാർ മുസാഫർപുരിൽ സ്വത്തുതർക്കത്തിന്റെ പേരിൽ യുവാവിനെ സഹോദരനും ഭാര്യയും ചേർന്നു ജീവനോടെ കത്തിച്ചുകൊന്നു. മാനസികവൈകല്യമുള്ള സുധീർകുമാർ ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം സുധീർ സഹോദരന്റെ ഭാര്യയുമായി വഴക്കുണ്ടായിരുന്നു. തുടർന്ന് സഹോദരനും ഭാര്യയും ചേർന്ന് സുധീർ കുമാറിനെ വൈദ്യുതി തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയും പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു.
സംഭവം കണ്ട ഒരു വാച്ച്മാൻ ആണ് പോലീസിൽ വിവരമറിയിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസാണ് പാതി കത്തിക്കരിഞ്ഞ മൃതദേഹം ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്തു. ഇവർ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. സഹോദരനെ പിടികൂടാൻ പോലീസ് തെരച്ചിൽ ഊർജിതമാക്കി.